Entertainment
കുറച്ച് സെന്‍ഷ്വല്‍ ആയിട്ടുള്ള പാട്ടാണ് അത്; തൊട്ട് അഭിനയിക്കാനെല്ലാം ആദ്യം എനിക്കും ആ നടനും ഭയങ്കര മടിയായിരുന്നു: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 02:10 pm
Monday, 28th April 2025, 7:40 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിയായി പ്രിയ മാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി തമിഴ് ലോകത്ത് പ്രിയ വാര്യറാണ് ചര്‍ച്ചാവിഷയം. അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലെ വെറുമൊരു പാട്ട് കൊണ്ടാണ് പ്രിയ വീണ്ടും സെന്‍സേഷനായത്. ചിത്രത്തിന്റെ ക്ലൈമാക്സിന് മുമ്പ് വില്ലനായി വേഷമിട്ട അര്‍ജുന്‍ ദാസിനൊപ്പം ഒരു റെട്രോ സോങ്ങില്‍ പ്രിയ ചുവടുവെച്ചിരുന്നു.

തൊട്ട് തൊട്ട് പേസും സുല്‍ത്താന എന്ന പാട്ടില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍. താനും അര്‍ജുനും ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു ആദ്യമായി കാണുന്നതെന്ന് പ്രിയ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.

തൊട്ട് തൊട്ട് പേസും സുല്‍ത്താന എന്ന പാട്ട് കുറച്ച് സെന്‍ഷ്വല്‍ ആയിട്ടുള്ള പാട്ടാണ്. ഈ പാട്ടില്‍ കെമിസ്ട്രി നന്നായിട്ട് അറിയണം. സിമ്രാന്‍ മാമും രാജസുന്ദരന്‍ മാസ്റ്ററും ചെയുന്നത് കണ്ടുകഴിഞ്ഞാല്‍ ഭയങ്കര കെമിസ്ട്രിയാണ്. അത്രയും കെമിസ്ട്രിയോടെയാണ് ഞാനും അര്‍ജുനും ഈ പാട്ട് ചെയ്യേണ്ടത്.

ആദ്യം അര്‍ജുന്‍ വരുന്നു, ഞാന്‍ വരുന്നു, ഞങ്ങല്‍ ഹായ് പറയുന്നു. അത്രയേ ഞങ്ങല്‍ തമ്മിലുള്ള പരിചയം. അസര്‍ മാസ്റ്റര്‍ (കൊറിയോഗ്രാഫര്‍) വന്നത് ഉടനെ എന്നാല്‍ നമുക്ക് പ്രാക്ടീസ് ചെയ്യാം എന്നാണ് പറഞ്ഞത്. പാട്ടിലുള്ളത് തട്ടലും തലോടലും തന്നെയാണ് മെയിനായിട്ട് ഉള്ളത്. ഞങ്ങള്‍ പ്രാക്ടീസ് ചെയ്താലും തൊടുന്നതെല്ലാം നാളെ ചെയ്യാം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.

കാരണം ഞങ്ങല്‍ രണ്ടുപേരും തമ്മില്‍ അത്രക്കൊന്നും പരിചയമില്ലാലോ, വളരെ ഒക്വേര്‍ഡ് ആയിരുന്നു രണ്ടുപേരും. സംസാരിക്കാനോ പരിചയപ്പെടാനോ ഒന്നും ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല. ഒന്ന് കമ്പനി ആകുന്നത് വരെ ഈ പാട്ടിന്റെ റിഹേഴ്സലിലൂടെയാണ്,’ പ്രിയ വാര്യര്‍ പറയുന്നു.

Content Highlight: Priya Prakash Varrier Talks About Shooting Of Thottu Thottu Pesum Sulthanana Song