Advertisement
Entertainment
കാഷ്വലായി അഭിനയിക്കുന്ന ഹോളിവുഡ് സ്‌റ്റൈലാണ് ഇപ്പോഴുള്ള നടന്മാരുടേത്, ആ നടന്‍ അവരില്‍ പ്രധാനിയാണ്: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 05:14 pm
Sunday, 16th March 2025, 10:44 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ വലിയ ഹിറ്റുകളിലൊന്നായ രേഖാചിത്രത്തിലും മനോജ് കെ. ജയന്റെ സാന്നിധ്യമുണ്ടായിരുന്നു. വിന്‍സെന്റ് എന്ന വില്ലനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അധികം ഡയലോഗുകളില്ലാത്ത കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ മനോജ് കെ. ജയന് സാധിച്ചു. ആസിഫ് അലിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മനോജ് കെ. ജയന്‍.

വളരെ കാഷ്വലായി അഭിനയിക്കുന്ന ഹോളിവുഡ് സ്‌റ്റൈലാണ് ഇപ്പോഴുള്ള നടന്മാര്‍ക്കെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. അതില്‍ പ്രധാനിയാണ് ആസിഫെന്നും തന്നെ ചോദ്യം ചെയ്യുന്ന സീനില്‍ അക്കാര്യം താന്‍ ശ്രദ്ധിച്ചെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. റിയലിസ്റ്റിക് പെര്‍ഫോമന്‍സാണ് ആസിഫിന്റേതെന്നും പെട്ടെന്ന് അടുപ്പം തോന്നുമെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

തന്നോട് ആസിഫിന് വല്ലത്തൊരു സ്‌നേഹവും ബഹുമാനവുമായിരുന്നെന്നും ഒരുമിച്ച് കോമ്പിനേഷന്‍ സീനുകള്‍ ഇല്ലാത്തതില്‍ ആസിഫ് വിഷമം പറഞ്ഞെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് ദിവസം വര്‍ക്ക് ചെയ്യാനാകാത്തതിനാലാണ് ആസിഫ് വിഷമം പറഞ്ഞതെന്നും മനോജ് കെ. ജയന്‍ പറയുന്നു. ദീപികയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘വളരെ കാഷ്വലായി അഭിനയിക്കുന്ന ഹോളിവുഡ് സ്‌റ്റൈലാണ് പുതുതലമുറയുടേത്. അതിലൊരു പ്രധാനിയാണ് ആസിഫ്. എന്നെ ചോദ്യം ചെയ്യുന്ന സീനിലൊക്കെ അതു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. റിയലിസ്റ്റിക് പെര്‍ഫോമന്‍സായിരുന്നു അവന്റേത്. നമുക്ക് പെട്ടെന്നൊരടുപ്പം അവനുമായി തോന്നും. അത് സിനിമക്ക് ഗുണകരമായി.

എന്നോടു വളരെ സ്നേഹവും ബഹുമാനവും ആസിഫിന് ഉണ്ടായിരുന്നു. കോമ്പിനേഷന്‍ കുറവായതിനാല്‍ ഒന്നിച്ചു കൂടുതല്‍ ദിവസം വര്‍ക്ക് ചെയ്യാനായില്ല എന്നൊരു വിഷമം ആസിഫ് പറഞ്ഞിരുന്നു. അടുത്ത് തന്നെ അത് മാറട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan abut Asif Ali’s performance in Rekhachithram movie