ഹോട്സ്റ്റാറില് റിലീസ് ചെയ്ത മധു വാര്യര്‍ ചിത്രം ലളിതം സുന്ദരത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പറഞ്ഞ് മഞ്ജു വാര്യര്‍.
തന്റെ സഹോദരന് കൂടിയായ മധു വാര്യരുടെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുള്ള രസകരമായ അനുഭവങ്ങളാണ് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ മഞ്ജു പറയുന്നത്.
സംവിധായകന് എന്ന നിലയില്‍, കുറച്ച് കൂടെ ശ്രദ്ധിച്ച് ചെയ്യൂ, എന്ന് മഞ്ജുവിനോട് പറയേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മഞ്ജു രസകരമായി മറുപടി നല്‍കിയത്.
”ഇത്ര നന്നായി ചെയ്യല്ലേ, എന്ന് പറഞ്ഞോ? (ചിരിച്ചുകൊണ്ട്).
സെറ്റില്‍ ശരിക്കും ആക്ടര്‍- ഡയറക്ടര്‍ എന്ന നിലയില്‍ തന്നെയായിരുന്നു ഇന്ററാക്ഷനെന്നും താരം പറഞ്ഞു.
ലളിതം സുന്ദരത്തിന്റെ സെറ്റ് കുടുംബാന്തരീക്ഷം പോലെയായിരുന്നെന്നും മഞ്ജു പറയുന്നു.
”സെറ്റില്‍ കുടുംബം പോലെ തന്നെയാണ്. ബിജു ഏട്ടന് എനിക്ക് സ്വന്തം ചേട്ടനെ പോലെ തന്നെയാണ്. രണ്ടും രണ്ടായി കാണാന്‍ പറ്റില്ല. ഞങ്ങളുടെ കുടുംബത്തിലും ബിജു ഏട്ടന് ആ സ്ഥാനമാണ്.
കുറേ ചേട്ടന്മാരുടെ നടുക്ക് നില്ക്കുന്ന ഒരു സംരക്ഷണമായിരുന്നു എനിക്ക് അവിടെ,”
ലളിതം സുന്ദരം എന്ന ടൈറ്റില്‍ ഫോണ്ടിനെക്കുറിച്ചും താരം സംസാരിച്ചു.