Advertisement
Daily News
മര്യാദയില്ലാത്ത സംവിധായകനാണ് അയാള്‍: അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് മുഖത്തേറ്റ അടിയായിരുന്നു : സംവിധായകനെതിരെ ആഞ്ഞടിച്ച് നടി മഞ്ജിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 29, 04:25 am
Thursday, 29th December 2016, 9:55 am

manjima34

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി മഞ്ജിമ ഇപ്പോള്‍ തമിഴില്‍ തിരക്കിട്ട താരമാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ അച്ഛം എന്‍പത് മദമയെടാ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും മികച്ചതായിരുന്നു.

എന്നാല്‍ തമിഴ് സിനിമയിലെ ചില സംവിധായകരെ കുറിച്ച് താരത്തിന് അത്ര മതിപ്പുപോര. ഒട്ടും മര്യാദയില്ലാതെ തന്നോട് പെരുമാറിയ ആ സംവിധായകനെ കുറിച്ച് മഞ്ജിമ പറയുന്നത് ഇങ്ങനെ ..

“അച്ചം എന്‍പത്” പടത്തിന്റെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു.  ഞാന്‍ ചെന്നു.  അപ്പോള്‍ ആ സംവിധായകന്‍ എന്നെ നോക്കി “ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല” എന്ന് വെട്ടിത്തുറന്നു പറയുകയുണ്ടായി.


അതെനിക്ക് മുഖത്തേറ്റ ഒരു പ്രഹരമായിരുന്നു. തികച്ചും  മര്യാദയില്ലാത്ത  പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ..മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകന്‍- മഞ്ജിമ ചോദിക്കുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.


Also Read പൊലീസിലെ സംഘപരിവാര്‍ അനുകൂലികളുടെ വിവരങ്ങള്‍ അഭ്യന്തര വകുപ്പ് ശേഖരിക്കുന്നു


മലയാള സിനിമയില്‍ തന്റെ അഭിനയം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ ആ പ്രശ്‌നങ്ങളെല്ലാം താന്‍ പരിഹരിച്ചെന്നും മഞ്ജിമ പറയുന്നു.

തമിഴ് സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും ഗ്ലാമര്‍ എക്‌സ്‌പോസ് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗ്ലാമര്‍ വെളിപ്പെടുത്താനാണെങ്കില്‍ അത് ചുരിദാറിലായാല്‍ പോലും സാധിക്കുമെന്നും താരം പറയുന്നു.