നായയെ കല്ലെറിഞ്ഞതിന് യുവാവിനെ വെടിവെച്ച് കൊന്നു
national news
നായയെ കല്ലെറിഞ്ഞതിന് യുവാവിനെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 10:59 am

ന്യൂദൽഹി: തന്നെ ആക്രമിച്ച നായയെ കല്ലെറിഞ്ഞ യുവാവിനെ നായയുടെ ഉടമസ്ഥൻ വെടിവെച്ച് കൊന്നു. ഞായറാഴ്ച്ച ദൽഹിയിലാണ് സംഭവം നടന്നത്. വടക്ക് കിഴക്കൻ ദൽഹിയിലുള്ള വെൽക്കം കോളനിയിലുള്ള റോഡിലൂടെ നടന്നുപോക്കുകയായിരുന്നു 30 വയസ്സുകാരൻ അഫാക്ക്. തന്റെ നേർക്ക് കുരച്ചു ചാടിയ നായയെ സ്വയരക്ഷക്കെന്നോണമാണ് അഫാക്ക് കല്ലെറിയുന്നത്. നായ അഫാക്കിനെ കടിക്കാനും ശ്രമിച്ചതായി ദൽഹി പോലീസ്.

Also Read “പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ; ഒന്നും സംഭവിക്കില്ല”; ബി.ജെ.പി നേതാക്കള്‍ അണികളോട്

കല്ലുകൾ ശരീരത്തിൽ കൊണ്ട് നായ കരയുന്നത് കേട്ട് നായയുടെ ഉടമസ്ഥൻ മെഹ്താബ് തന്റെ വീട്ടിൽ നിന്നും പുറത്ത് വന്നു. അഫാക്ക് നായയെ കല്ലെറിഞ്ഞെന്ന് മനസിലാക്കിയ മെഹ്താബ് വീട്ടിൽ തിരികെപ്പോയി തോക്കുമായി മടങ്ങി വരുകയായിരുന്നു. നായയുടെ കാര്യം പറഞ്ഞു ഇവർ രണ്ടു പേരും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കം മൂർച്ഛിച്ചപ്പോഴാണ് മെഹ്താബ് അഫാക്കിന്റെ നേർക്ക് നിറയൊഴിച്ചത്.

Also Read മഹാരാഷ്ട്രയിലും എന്‍.ഡി.എ പിളരുന്നു; ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്ന് പ്രവര്‍ത്തകരോട് അമിത് ഷാ

അഫാക്കിനെ അധികം താമസിയാതെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു ശേഷം മെഹ്താബ് ഒളിവിൽപോയെന്നും തങ്ങൾ അന്വേഷണത്തിലാണെന്നും ദൽഹി പൊലീസ് പറഞ്ഞു.

ഏതാനും ദിവസം മുൻപാണ് ദൽഹിയിലെ ഗുരുഗ്രാമിൽ 2 കൗമാരപ്രായക്കാരെ നിസ്സാരസംഭവത്തിന്റെ പേരിൽ 4 പേര് ചേർന്ന് അടിച്ച് കൊന്നത്. സംഭവത്തിൽ 19 വയസ്സുകാരൻ സോനു മരണമടയുകയും കൂട്ടുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലപാതകികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.