ചലച്ചിത്ര നിർമാതാവ് ആർ.ബി. ചൗധരിയുടെ മകനായ ജീവ 1996ൽ തന്റെ പിതാവിന്റെ സിനിമയായ സൂര്യവംശം എന്ന സിനിമയിൽ ബാലതാരമായാണ് സിനിമാലോകത്തേക്ക് കടന്ന് വന്നത്. ചിത്രത്തിൽ ശരത് കുമാറിന്റെ ചെറുമകനായായിരുന്നു ജീവ അഭിനയിച്ചത്. പിന്നീട് 2003 ലെ റൊമാന്റിക് ചിത്രമായ ആസൈ ആസൈയായിലൂടെ ജീവ ആദ്യമായി നായകവേഷം അണിഞ്ഞു.
അതിന് ശേഷം കത്രടു തമിഴ്, ശിവ മനസുല ശക്തി, കോ, നൻബൻ, മുഖമൂടി, നീതാനെ എൻ പൊൻവസന്തം, എൻഡ്രണ്ടും കാലങ്ങളായി, തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് ജീവ.
തമിഴ് വികടന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ജീവ. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയിൽ നടൻ മോഹൻലാലിൻറെ വില്ലൻ ആയി അഭിനയിക്കാൻ ലിജോ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ആ ക്യാരക്ടറിന്റെ ഗെറ്റപ്പ് ഇഷ്ട്ടപ്പെടാത്തതിനാൽ താൻ പോയില്ലെന്നുമാണ് ജീവ പറഞ്ഞത്. പകുതി മുടിയില്ലാത്തതും പകുതി മീശയില്ലാത്തതുമായ ഗെറ്റപ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യം ഇല്ലെന്ന് ജീവ പറഞ്ഞു. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്‌താൽ തന്നെ വീട്ടിൽ കയറ്റില്ലെന്ന് താൻ ലിജോയോട് പറഞ്ഞതായും ജീവ കൂട്ടിച്ചേർത്തു.
‘മലയാളത്തിലെ പ്രമുഖ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയായ മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ സാറിന്റെ വില്ലനായി എന്നെ വിളിച്ചിരുന്നു. എന്നാൽ ആ സിനിമയിലെ വില്ലന്റെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഞാൻ ആ ക്യാരക്ടർ വേണ്ടെന്ന് വെക്കുകയായിരുന്നു. പകുതി മൊട്ടയായിട്ടും പകുതി മീശയുമൊക്കെയായുള്ള ക്യാരക്ടർ ചെയ്‌താൽ എന്നെ വീട്ടിൽ കയറ്റില്ലെന്ന് ഞാൻ പറഞ്ഞു. അത്തരത്തിൽ നിറയെ ഓഫറുകൾ വന്നിരുന്നു. പക്ഷെ ഞാൻ വേണ്ടെന്ന് വെച്ചതാണ്. ഹിന്ദിയിൽ നിന്നും ഇത് പോലെ ഓഫറുകൾ വന്നിരുന്നു,’ ജീവ പറഞ്ഞു.
Content Highlight: they called me to play the villain in that Mohanlal film, I turned it down; Jiva