Advertisement
national news
വിശ്വഹിന്ദു പരിഷത്ത് നിര്‍ബന്ധപൂര്‍വ്വം മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മമത ബാനര്‍ജി; 'സമൂഹ വിവാഹം വഴി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 05, 02:01 pm
Wednesday, 5th February 2020, 7:31 pm

കൊല്‍ക്കത്ത: സമൂഹ വിവാഹം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ മാള്‍ഡ ജില്ലയിലെ ആദിവാസികളെ നിര്‍ബന്ധ മതംമാറ്റത്തിന് വിശ്വഹിന്ദു പരിഷത്ത് ശ്രമിക്കുകയാണെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാള്‍ഡയില്‍ അവര്‍ ആദിവാസി സ്ത്രീകളുടെ സമൂഹ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് ആദിവാസികളെ സമീപിക്കുന്നു. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല. സഹായത്തിന്റെ പേരില്‍ മതം മാറ്റുകയാണ്. വിശ്വഹിന്ദു പരിഷത്ത് ആണ് ഇതിന്റെ പുറകില്‍. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് ചെയ്തതിന് എന്റെ ഭരണസംവിധാനത്തോട് ഞാന്‍ നന്ദി പറയുന്നു. ഇനിയും നിരവധി പേര്‍ ഒളിവിലാണെന്നും മമത ബാനര്‍ജി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം.

എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെയും മമത പ്രതികരിച്ചു. യഥാര്‍ത്ഥ പ്രശ്‌നം തൊഴില്‍, ഭക്ഷണം എന്നിവ നല്‍കാന്‍ കഴിയാത്തതാണ്. അത് നല്‍കാന്‍ കഴിയാത്തത് കൊണ്ടാണ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാകിസ്താനില്‍ നിന്നും ഹിന്ദുസ്ഥാനില്‍ നിന്നും അവര്‍ ആരംഭിക്കുന്നത്. അവര്‍ എല്ലാ ദിവസവും പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്. കഴിക്കാന്‍ ഭക്ഷണം നല്‍കാന്‍സ കഴിയാത്തതില്‍ അവര്‍ക്ക് വിഷമം ഇല്ല, പക്ഷെ അവര്‍ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.