കൊച്ചി: മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്ത്. ഒരു കമ്മ്യൂണിസ്റ്റ് കഥപറയുന്ന ചിത്രമായിരിക്കും പരോള്‍ എന്ന സൂചന തരുന്നതാണ് ടീസര്‍. ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് സമരങ്ങളുടെയും ദൃശ്യങ്ങളാണ് 40 സെക്കന്റ് ടീസറിലുള്ളത്.
ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ തുടങ്ങയി കമ്മ്യൂണിസ്റ്റ് ട്രെന്‍ഡ് ചിത്രങ്ങള്‍ക്ക് പിറകെയാണ് പരോളിന്റെ വരവ്. വേണുസംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
Parole Official Teaser YouTube : https://youtu.be/60kMt81kxJI
Posted by Mammootty on Friday, 9 March 2018
പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബംഗലൂരാണ് പ്രധാന ലൊക്കേഷന്‍. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായെത്തുന്നത്.
അജിത് പൂജപ്പുരയാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയജോര്‍ജ്ജ് സഹോദരിയായും വേഷമിടുന്നു. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.