ഷെര്‍ലക് ഹോംസ് മോഡലില്‍ മമ്മൂട്ടി; പിറന്നാള്‍ ദിനത്തില്‍ ഗൗതം മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
Movie news
ഷെര്‍ലക് ഹോംസ് മോഡലില്‍ മമ്മൂട്ടി; പിറന്നാള്‍ ദിനത്തില്‍ ഗൗതം മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th September 2024, 11:59 am

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന.

ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്.

കൊച്ചി, മൂന്നാര്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടങ്ങളിലാണ്. വിനീത്, ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങള്‍.

വിഷ്ണു ആര്‍. ദേവ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ദര്‍ബുക ശിവയാണ്. എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്.

വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വിഷ്ണു സുഗതന്‍, പി.ആര്‍.ഒ- ശബരി.

Content Highlight: Mammootty’s new Film First Look poster And Title Out