Kerala News
പഹല്‍ഗാം ഭീകരാക്രമണം; 'മരിച്ചതില്‍ 15 പേര്‍ മുസ്‌ലിങ്ങള്‍'; വാട്‌സ്ആപ്പ് മെസേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുമ്പ്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 01:52 pm
Friday, 25th April 2025, 7:22 pm

കോഴിക്കോട്: ‘ഇന്ത്യ ടി.വി ന്യൂസില്‍ പ്രസിദ്ധീകരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പൂര്‍ണ പട്ടികയാണിത്’. ഇങ്ങനെ തുടങ്ങുന്ന ഒരു നീണ്ട ഫോര്‍വേര്‍ഡ് മെസേജ് പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴിലും സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്. പ്രചരിക്കുന്ന പോസ്റ്റില്‍ പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ 15 പേരും മുസ്‌ലിങ്ങള്‍ ആണെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസുമടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മുസ്‌ലിം മാത്രമാണ് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത് മുതല്‍ ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന ആരോപണം വളരെ ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കാനെന്ന വ്യാജേനയാണ് ഇന്ത്യ ടി.വി ന്യൂസില്‍ പ്രസിദ്ധീകരിച്ച ഇരകളുടെ ലിസ്റ്റ് എന്ന് പേരില്‍ ഈ മെസേജ് പ്രചരിക്കുന്നത്.

മെസേജിന്റെ പൂര്‍ണരൂപം

ഇന്ത്യ ടിവി ന്യൂസില്‍ പ്രസിദ്ധീകരിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പൂര്‍ണ്ണ പട്ടികയാണിത്.

1- മുഹമ്മദ് ആസിഫ് യു.പി
2 – അനിസ് ഖുറേഷി യു.പി
3 – ഫൈസല്‍ ഖാന്‍ ദല്‍ഹി
4 – സലിം ബെയ്ഗ് രാജസ്ഥാന്‍.
5 – അനില്‍ റോയ് ബീഹാര്‍
6 – രമേശ് യാദവ് യുപി
7- പ്രദീപ് മിശ്ര യു.പി
8 – ആരിഫ് ഖുറേഷി യു.പി
9 – പ്രവീണ്‍ താക്കൂര്‍ ഹരിയാന.
10 – ജമീല്‍ അഹമ്മദ് പഞ്ചാബ്
11 – സുരേഷ് കുമാര്‍ ദല്‍ഹി
12 – മൊഹ്സിന്‍ ഷെയ്ഖ് മഹാരാഷ്ട്ര.
13 – അഫ്സല്‍ അന്‍സാരി ബീഹാര്‍
14- മഞ്ജു ശര്‍മ്മ രാജസ്ഥാന്‍
15- ദീപക് വര്‍മ്മ യു.പി
16 – നസിം ഖാന്‍ യുപി
17 – സുനില്‍ ഗുപ്ത ബിഹാര്‍
18- അസ്ലം മിര്‍സ ഗുജറാത്ത്
19 – രാകേഷ് യാദവ് എം.പി
20-ഷെരീഫ് ഷെയ്ഖ് മഹാരാഷ്ട്ര.
21- ഷാഹിദ് ഹുസൈന്‍ ദല്‍ഹി
22-റിയാസ് അഹമ്മദ് ജമ്മു
23 – മീനാക്ഷി ത്രിപാഠി യു.പി.
24 – സലിം ഖാന്‍ യു.പി
25 – നീരജ് വര്‍മ്മ ഹരിയാന.
26- ഇര്‍ഷാദ് ഖാന്‍ ദല്‍ഹി.

‘മരിച്ച 26 പേരില്‍ 15 പേര്‍ മുസ്‌ലിം പേരുകളുള്ളവരാണ്. കൊല്ലുന്നതിനുമുമ്പ് പേരുകള്‍ ചോദിച്ച് പിന്നീട് കൊന്നുവെന്ന് കഴിഞ്ഞ ഒരു ദിവസം മുതല്‍ ആക്രോശിക്കുന്ന ഗോഡി മീഡിയയെ ഇത് തുറന്നുകാട്ടുന്നു’. സര്‍ക്കാര്‍ ഇത് ശ്രദ്ധിക്കണം വ്യാജ വാര്‍ത്താ ചാനലുകള്‍ നടപടിയെടുക്കണമെന്നും ഈ വ്യാജ വാര്‍ത്തയുടെ കൂടെ പറയുന്നുണ്ട്. പ്രശാന്ത് നഹത എന്നയാളോട് ഈ പോസ്റ്റിട്ടയാള്‍ കടപ്പാടും രേഖപ്പെടുത്തുന്നുണ്ട്.

ഇനി യഥാര്‍ത്ഥ കണക്കുകളിലേക്ക് വന്നാല്‍ കൊല്ലപ്പെട്ട ആളുകളില്‍ ഒരു ഇസ്ലാം മതവിശ്വാസി മാത്രമാണുള്ളത്.

Here is the full list of Pahalgam terrorist attack victsim; According to Hindustan Times

1. Sushil Nathyal, Indore

2. Syed Adil Hussain Shah, Pahalgam

3. Hemant Suhas Joshi, Mumbai

4. Vinay Narwal, Haryana

5. Atul Srikant Moni, Maharashtra

6. Neeraj Udhawani, Uttarakhand

7. Bitan Adhikari, Kolkata

8. Sudeep Neupane, Nepal

9. Shubham Dwivedi, Kanpur

10. Prasanta Kumar Satpathy, Balasore, Odisha.

11. Manish Ranjan, Bengal

12. N Ramachandra, Kerala

13 Sanjay Lakshman Lali, Thane

14. Dinesh Agarwal, Chandigarh

15. Samir Guha from Kolkata

16. Dileep Dasali, Mumbai

17. J Sachandra Moli, Visakhapatnam

18. Madhusudan Somisetty, Bengaluru

19. Santosh Jaghda, Pune

20. Manju Nath Rao, Karnataka

21. Kastuba Ganvotay, Pune

22. Bharat Bhushan, Bengaluru

23. Sumit Parmar, Gujarat

24. Yatesh Parmar, Gujarat

25. Tage Hailyang, Arunachal Pradesh

26. Shaileshbhai H Himmatbhai Kalathia, Gujarat

 

രണ്ട് ദിവസം മുമ്പാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

നിലവില്‍ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആക്രമണത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കിയിരുന്നു. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു. പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാഗ-അട്ടാരി അതിര്‍ത്തിയും ഇന്ത്യ ഇതിനകം അടയ്ക്കുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

തൊട്ട് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Pahalgam terror attack; ’15 of the dead were Muslims’; beware of Fake forwarding WhatsApp messages