കൊച്ചി: ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്ത് വിട്ടു. ബൈബിള്‍ വചനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രത്തിന്റെ റിലീസ്.
ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ആയിരിക്കും അബ്രഹാമിന്റെ സന്തതികളെന്ന സൂചന ട്രൈലര്‍ നല്‍കുന്നുണ്ട്.ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.
കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്സണ് പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന് മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.
ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടി.വിക്കാണ് സാറ്റ്ലൈറ്റ് റൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മാണം ഗുഡ്വില് എന്റര്ടൈന്മെന്റ്സാണ്