''ഞാനൊരു പേടിത്തൊണ്ടനായിരുന്നു, ഇപ്പോഴും അതെ''; കിടിലന്‍ കൗണ്ടറുമായി മമ്മൂക്ക
Movie Day
''ഞാനൊരു പേടിത്തൊണ്ടനായിരുന്നു, ഇപ്പോഴും അതെ''; കിടിലന്‍ കൗണ്ടറുമായി മമ്മൂക്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th June 2021, 3:34 pm

കൊച്ചി: വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രമായിരുന്നു മധുര രാജ. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മധുര രാജ പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

2019 ഏപ്രിലില്‍ സിനിമാ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓരോ ചോദ്യത്തിനും മാസ്സ് മറുപടിയുമായി മമ്മൂട്ടി രംഗത്തെത്തിയത്.

മധുര രാജയിലെ പോസ്റ്ററുകളില്‍ പലതിലും കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നല്ലോ എന്ന ചോദ്യത്തിന് മധുര രാജ പിള്ളേരുടെ ആളല്ലെ എന്നായിരുന്നു മമ്മൂക്ക മറുപടി പറഞ്ഞത്.

മധുര രാജ പിള്ളേരുടെ ആളല്ലേ. പിള്ളേര്‍ അല്ലേ ഈ സിനിമ കാണേണ്ടത്. മോശമായിട്ട് ഒന്നും മധുരരാജയില്‍ ഇല്ലെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.

ചിത്രത്തില്‍ മധുരരാജ ഇംഗ്ലീഷ് പറയുന്നത് കേട്ട് കുട്ടികളും അങ്ങനെ പഠിക്കില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊക്കെ അവര്‍ നന്നായി തന്നെ പഠിച്ചോളും അവര്‍ക്കറിയാം ഈ ഇംഗ്ലീഷ് പഠിക്കരുത് എന്ന് എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

ചിത്രത്തിലേത് പോലെ അടിയുണ്ടാക്കിയാലോ എന്ന ചോദ്യത്തിന് മമ്മൂക്ക നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

‘അടിയുണ്ടാക്കേണ്ട സമയത്ത് അടിയുണ്ടാക്കണം. അല്ലാതെ വഴിയെ പോകുന്നവരെ ഒന്നും അടിക്കരുത്. ഞാന്‍ ഇതുവരെ ആരെയും അടിച്ചിട്ടില്ല,’ മമ്മൂക്ക പറഞ്ഞു.

കുട്ടിക്കാലത്ത് അടിപിടിയുണ്ടാക്കിയിരുന്നോ എന്ന ചോദ്യത്തിന് താന്‍ ഓടിക്കളയുമെന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

‘കുട്ടിക്കാലത്തും ഞാന്‍ അടിയുണ്ടാക്കിയിട്ടില്ല. ആ സമയത്ത് ഞാന്‍ ഓടിക്കളയുമായിരുന്നു. ഞാനൊരു പേടിത്തൊണ്ടനായിരുന്നു. ഇപ്പോഴും അതെ,’ മമ്മൂക്ക പറയുന്നു.

വൈശാഖ് സംവിധാനം ചെയ്ത് 2019 ഏപ്രില്‍ 12ന് പ്രദര്‍ശനത്തിനെത്തിയ ആക്ഷന്‍ – ത്രില്ലര്‍ ചിത്രമാണ് മധുര രാജ. 2010 ല്‍ റിലീസ് ചെയ്ത് പോക്കിരിരാജ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയിരുന്നു മധുര രാജ.

മമ്മൂട്ടിയെ കൂടാതെ സിദ്ദിഖ്, ജയ്, ജഗപതി ബാബു, നെടുമുടി വേണു, അന്ന രാജന്‍, അനുശ്രീ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mammootty Mass Replies Again Viral In Social Media