[] ബാല്യകാലസഖി എന്ന സിനിമ ഇറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍തന്നെ അതിനെചുറ്റിപ്പറ്റിയുള്ള ഓരോ കാര്യങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ബാല്യകാലസഖിയെക്കുറിച്ചുള്ള വാര്‍ത്തകളിലേക്ക് മറ്റൊന്ന് കൂടി. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി ബാല്യകാലസഖിയുടെ സ്രഷ്ടാവ് വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എഴുതുവെന്നാണ് പുതിയ വാര്‍ത്ത.
“കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍” എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ബഷീറിനെക്കുറിച്ചെഴുതുന്നത്.
താന്‍ മതിലുകളില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം സെറ്റില്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രത്തെ താന്‍ സിനിമയില്‍ ആവിഷ്‌കരിക്കുന്നത് കാണാന്‍ അദ്ദേഹം ഇല്ലാതെ പോയെന്നും മമ്മൂട്ടി പറഞ്ഞു.
മജീദിനെ അവതരിപ്പിക്കുമ്പോഴുള്ള അനുഭവം വ്യത്യസ്തമായിരുന്നുവെന്നും ആ കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാല്യകാലം മുതല്‍ പ്രണയിക്കുന്ന മജീദിന്റെയും സുഹറയുടെയും കഥ പറയുന്ന ബാല്യകാലസഖിയില്‍ മജീദിന്റെ വേഷം അവതരിപ്പിക്കുന്നത് പ്രേഷകരുടെ ഇഷ്ടനായകന്‍ മമ്മൂട്ടിയും സുഹറയെ അവതരിപ്പിക്കുന്നത് തട്ടത്തിന്‍ മറയത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഇഷാ തല്‍വാറുമാണ്.