ഗോവയ്ക്ക് എല്ലാമുണ്ട് എന്നാല്‍ ഒരു നേതാവില്ലെന്നും മമത പറഞ്ഞു. ഹിന്ദു വിരുദ്ധയാണ് മമത എന്ന ബി.ജെ.പിയുടെ ആരോപണത്തിനും അവര്‍ മറുപടി പറഞ്ഞു.
” ഞാന്‍ ഹിന്ദുവാണ്, എനിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിങ്ങളാരാണ്? ഞാനും ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ്, ഞാനത് പറഞ്ഞ് നടക്കുന്നില്ലല്ലോ. ഞാന്‍ വേണമെങ്കില്‍ മരിക്കും പക്ഷേ ഈ രാജ്യത്തെ വിഭജിക്കില്ല. ഞങ്ങള്‍ ആളുകളെ ഒന്നിപ്പിക്കും വിഭജിക്കില്ല,” മമത പറഞ്ഞു.
‘ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച്’ എന്നിവയുടെ ചുരുക്കെഴുത്താണ് ടി.എം.സി എന്നും അവര്‍ പറഞ്ഞു.
2022 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്ന് നേരത്തെ മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
മമത നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ തൃണമൂലിന്റെ കരുനീക്കം.
നിലവില്‍ പ്രശാന്ത് കിഷോറിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്.
ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബി.ജെ.പിയും മമതയുടെ നീക്കത്തില്‍ ജാഗരൂകരാണ്.
40 അംഗ ഗോവ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 ഉം ബി.ജെ.പിയ്ക്ക് 13 ഉം സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബി.ജെ.പി ഇവിടെ അധികാരമുറപ്പിക്കുകയായിരുന്നു.
നേരത്തെ ബംഗാളിലെ വിജയത്തിന് പിന്നാലെ രാജ്യവ്യാപകമായി തൃണമൂലിന് സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ മമത ആരംഭിച്ചിരുന്നു.