ഓക് ലാന്‍ഡ്: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി സാന്നിദ്ധ്യം. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്കാ രാധാകൃഷ്ണനാണ് ന്യൂസിലന്റ് മന്ത്രിസഭയില്‍ ഇടംനേടിയത്.
മൂന്ന് സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് പ്രിയങ്കക്കുള്ളത്.
കുട്ടിക്കാലം മുതല്‍ സിംഗപ്പൂരിലായിരുന്ന പ്രിയങ്ക പിന്നീട് ന്യൂസിലന്റിലെത്തി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്.
2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിയുമായി.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രിയങ്കയോടൊപ്പം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
അതേസമയം ന്യൂസിലന്റില്‍ രണ്ടാംവട്ടവും ജസീന്ത ആര്‍ഡേന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 120 സീറ്റുകളില്‍ 64 സീറ്റുകള്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.
49 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്റില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ഇതാദ്യമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക