Advertisement
COVID-19
മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 150 പേര്‍ക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 07, 01:06 pm
Sunday, 7th February 2021, 6:36 pm

മലപ്പുറം: മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 പേര്‍ക്ക് കൊവിഡ്. 34 അധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌കൂളിലെ ഒരു എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരിലും പരിശോധന നടത്തിയതോടെയാണ് രോഗവ്യാപനം തിരിച്ചറിഞ്ഞത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരുമടക്കം 500 ഓളം പേരിലാണ് പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ച 116 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളാണ്. ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malappuram Maranchery School Covid