Advertisement
football news
മെസി ബാഴ്സലോണയിൽ കളിക്കില്ലെന്ന് ഉറപ്പാക്കണം; 2024 വരെ കരാർ നീട്ടാൻ പി.എസ്.ജി; റിപ്പോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 11, 04:24 am
Wednesday, 11th January 2023, 9:54 am

ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പി.എസ്.ജിയിൽ നിന്നും മെസി ഉടൻ വിട്ടുപോകുമെന്ന നിലയിൽ ധാരാളം അഭ്യൂഹങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. താരം തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നും പെപ്പ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ ബാഴ്സലോണയിൽ കളിക്കുമെന്നുമൊക്കെയുള്ള വാർത്തകൾ മെസിയെ സംബന്ധിച്ച് പ്രചരിച്ചിരുന്നു.

എന്നാലിപ്പോൾ മെസിയെ 2024വരെ പി.എസ്.ജിയിൽ പിടിച്ച് നിർത്തണമെന്നും എന്ത് വില കൊടുത്തും മെസി ബാഴ്സയിൽ എത്താതെ തടയാണമെന്നുമുള്ള തീരുമാനം പി.എസ്.ജി മാനേജ്മെന്റ് സ്വീകരിച്ചു എന്നുള്ള റിപ്പോട്ടുകളാണ്
ഇപ്പോൾ പുറത്ത് വരുന്നത്.

മെസിയെ ലീഗ് വണ്ണിൽ തന്നെ പിടിച്ചു നിർത്തണമെന്നും മെസി ക്ലബ്ബ് വിട്ടാൽ അത് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്നുമാണ് പി.എസ്.ജി നേതൃത്വം കരുതുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

പ്രമുഖ സ്‌പോർട്സ് മാധ്യമമായ മാർക്കയാണ് വാർത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.
ഈ സീസണോടെ പി.എസ്.ജിയിലെ മെസിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് ക്ലബ്ബിന്റെ കരാർ നീട്ടാനുള്ള നടപടികൾ.സീസണിൽ 19മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 14 അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിലാണ് താരം ക്ലബ്ബിനായി കളിക്കുന്നത്.

മെസി പി.എസ്.ജിയിൽ സന്തുഷ്ടനാണെന്നും താരവുമായി കരാർ പുതുക്കുമെന്നുമറിയിച്ച് ക്ലബ്ബ് പ്രസിഡന്റ്‌ നാസർ-അൽ-ഖലൈഫിയും രംഗത്തെത്തിയിരുന്നു.

“തീർച്ചയായും മെസി ക്ലബ്ബിൽ സന്തുഷ്ടവാനാണ്. നിങ്ങൾ ദേശീയ ടീമിൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ടതല്ലേ? ഒരു താരം ക്ലബ്ബിൽ സന്തുഷ്ടവാനല്ലെങ്കിൽ അവർക്ക് ദേശീയ ടീമിനായി നന്നായി കളിക്കാൻ സാധിക്കില്ല.

ഈ സീസണിൽ ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനമാണ് മെസി കാഴ്ച വെച്ചത്. ദേശീയ ടീമിനും ക്ലബ്ബിനും വേണ്ടി ധാരാളം ഗോളുകളും അസിസ്റ്റുകളും മെസി നേടി,’ നാസർ-അൽ-ഖലൈഫി പറഞ്ഞു.

“ക്ലബ്ബും അദ്ദേഹവും പരസ്പരം നല്ല ധാരണയിൽ മുന്നോട്ട് പോകുന്നുണ്ട്. ലോകകപ്പിന് ശേഷം സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്താം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ക്ലബ്ബുമായി ചർച്ചക്ക് തയ്യാറാണ് എന്ന് അറിയിച്ചതല്ലാതെ പി.എസ്.ജിയിൽ തുടരുമെന്ന് മെസി ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകൾ.

അതേസമയം ജനുവരി 12ന് ഏഞ്ചേഴ്സുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:Make sure Messi doesn’t play in Barcelona; PSG want to extend mess’s contract until 2024; Report