കൊല്‍ക്കത്ത: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അവരുടെ ശരിയായ സ്ഥാനം കാണിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. രാജ്യത്തിന്റെ എല്ലാ മക്കളും താമസിക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മാളികയാണ് പാര്‍ലമന്റെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ‘രാജാവ്’
അതിനെ നികൃഷ്ട കുടിലാക്കി മാറ്റിയെന്നും മഹുവ ട്വീറ്റ് ചെയ്തു.
‘രാജ്യത്തിന്റെ എല്ലാ മക്കളും താമസിക്കാവുന്ന മഹത്തായ മാളിക. രാജാവ് അതിനെ ഇടുങ്ങിയ മതിലുകളുള്ള നികൃഷ്ട കുടിലാക്കി മാറ്റി.
“The noble mansion of free India where all her children may dwell.” The King has reduced this vision to an ignoble hutment of narrow domestic walls .
MP, Chhatisgarh, Rajasthan. You’re next. Please show these bigots their place. Help save our Republic. pic.twitter.com/zK1pDnScFD
— Mahua Moitra (@MahuaMoitra) May 29, 2023
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ അടുത്തത് നിങ്ങളുടെ ഊഴമാണ്. ദയവ് ചെയ്ത് ഈ മതഭ്രാന്തന്മാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്ഥാനം കാണിക്കൂ. നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ ശ്രമിക്കൂ,’ മൊയ്ത്ര പറഞ്ഞു.
ചെങ്കോല്‍ കൈയിലേന്തി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ചിത്രത്തോടൊപ്പമാണ് മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
പാര്‍ലമെന്റ് ഉദ്ഘാടനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനെ വിമര്‍ശിച്ചും മഹുവ രംഗത്തെത്തിയിരുന്നു.
‘മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി
മൂന്നാം സ്ഥാനത്തുമാണ്. ഇത് മോദി സ്വന്തം പണമുപയോഗിച്ച് നിര്‍മിച്ച ഗൃഹപ്രവേശനമല്ല,’ എന്നാണ് അന്ന് മൊയ്ത്ര പറഞ്ഞത്.
പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. 20 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിച്ചത്.
CONTENT HIGHLIGHT: MAHUA MOITRA ABOUT PARLIAMENT INAUGURATION