Advertisement
national news
ഭോഗി യോഗി തന്നെ 'ഒന്നാം സ്ഥാനത്ത്'; കാവിയെ വാഴ്ത്ത്, ദൈവമല്ലേ!ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കിന് പിന്നാലെ പരിഹാസവുമായി മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 09, 02:47 am
Thursday, 9th December 2021, 8:17 am

ന്യൂദല്‍ഹി: യു.പിയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചുള്ള കണക്ക്
ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി മഹുവ മൊയ്ത്ര.

മനുഷ്യാവകാശ ലംഘന കേസുകളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഭോഗിയോഗിയുടെ യു.പി ഒന്നാം സ്ഥാനത്താണ്. കാവിയെ വാഴ്ത്ത് അത് ദൈവമല്ലേ എന്നാണ് മഹുവയുടെ പരിഹാസം.

നേരത്തെ യു.പി സര്‍ക്കാരിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ട്വിറ്ററിലിട്ട ട്വീറ്റിനെയും മഹുവ പരിഹസിച്ചിരുന്നു.

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശിലാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച മൊത്തം അവകാശ ലംഘന കേസുകളുടെ എണ്ണം 2018-19 ല്‍ 89,584 ആയിരുന്നത് 2019-20 ല്‍ 76,628 ആയും 2020-21 ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22ല്‍ 24,242 കേസുകളും ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Mahua Mocks yogi