വിശ്വാസ വോട്ടെടുപ്പില്‍ വിജിയിച്ചു കയറി ഉദ്ധവ് സര്‍ക്കാര്‍; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബി.ജെ.പി
national news
വിശ്വാസ വോട്ടെടുപ്പില്‍ വിജിയിച്ചു കയറി ഉദ്ധവ് സര്‍ക്കാര്‍; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 3:17 pm

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. 169 വോട്ടുകളാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നേടിയത്.

സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കാന്‍ വൈകിയെന്നും എം.എല്‍.എമാരെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി എം.എല്‍.എമാര്‍ സഭവിടുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രോടേം സ്പീക്കറെ മാറ്റിയതിനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികളില്‍ ബഹിഷ്‌കരിക്കുമെന്നും ബി.ജെ.പി അറിയിച്ചു.