ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ നേരിട്ട ബി.ജെ.പിയുടെ കളിയാക്കലുകൾക്ക് മറുപടിയുമായി എൻ.സി.പി (ശരത് പവാർ പക്ഷം) എം.പി നിലേഷ് ലങ്കേ. പ്രചരണത്തിനിടക്ക് നിലേഷ് ലങ്കേയെ എതിർപക്ഷത്തുള്ള ബി.ജെ.പി സ്ഥാനാർത്ഥി ഇംഗ്ലീഷിൽ സംസാരിക്കാൻ വെല്ലുവിളിച്ച് കളിയാക്കിയിരുന്നു. അതിനുള്ള മറുപടിയെന്നോണം മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ എം.പിയായ നിലേഷ് സത്യപ്രതിജ്ഞ ചെയ്തത് ഇംഗ്ലീഷിലായിരുന്നു.
Also Read: കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
He is Nilesh Lankhe, NCP(Sharad Pawar) MP from Maharashtra
During election his opponent from BJP challenged him to speak in English & made fun
Today after defeating him, he took oath in English 🔥😅#Emergency #IndiraGandhi #ED
— Veena Jain (@DrJain21) June 25, 2024
ബി.ജെ.പി സ്ഥാനാർത്ഥിയായ സുജയ് വിഖെയാണ് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് നിലേഷ് ലങ്കേയെ പരിഹസിച്ചത്. ലങ്കെ സംസാരിക്കുന്നത് ജനങ്ങളുടെ ഭാഷയിലാണെന്നും ലോക്സഭയിൽ മണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ ഇതുതന്നെ തുടരുമെന്നുമായിരുന്നു പരിഹാസം.
Also Read: ഫലസ്തീനി യുവാവിനെ മനുഷ്യ കവചമാക്കി ഇസ്രഈലിന്റെ ക്രൂരത; ഞെട്ടൽ അറിയിച്ച് യു.എസ്
അഹമ്മദ്‌നഗറിലെ മുൻ എം.പി കൂടിയായിരുന്ന സുജയ് വിഖെ പാട്ടീൽ, നിലേഷ് ലങ്കേയ്ക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ മണ്ഡലത്തിലെ നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ നിരവധി ആളുകളാണ് ലങ്കേ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ചർച്ച ചെയ്യുന്നതും.
Also Read: രാജ്യവ്യാപകമായി ജാതി സെൻസെസ് നടത്തണം; പ്രമേയം പാസാക്കാനൊരുങ്ങി സ്റ്റാലിൻ
ശിരൂരിൽ നിന്നുള്ള എൻ.സി.പി എംപി ഡോ. അമോൽ കോൽഹെയും ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ലങ്കേയെ പ്രശംസിച്ചു. സാധാരണക്കാരൻ്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
Content Highlight: Maharashtra’s Ahmednagar MP Nilesh took oath in English