national news
'പ്രതിഷേധങ്ങള്‍ അണയുന്നില്ല'; മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചായത്ത് സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 06, 07:33 am
Thursday, 6th February 2020, 1:03 pm

മുംബൈ: മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചായത്ത് സമിതി. രണ്ടായിരം പേര്‍ മാത്രം ഉള്‍പ്പെടുന്ന ഇസ്ലാക്ക് പഞ്ചായത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും പ്രമേയം പാസാക്കിയത്. പഞ്ചായത്തില്‍ മുസ്‌ലിം മത വിഭാഗത്തിലുള്ളവരാരും ഇല്ല എന്നതും ശ്രദ്ധേയമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാദേവ് ഗ്വാളി എന്ന പഞ്ചായത്തംഗമാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് യോഗത്തില്‍ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.പഞ്ചായത്തില്‍ 45 ശതമാനത്തിലധികം ആളുകള്‍ ദളിതരാണെന്നും കാലാ കാലങ്ങളായി ഇവിടെ ജീവിച്ചുവരുന്ന ഇവരുടെ കൈവശം പല രേഖകളും ഇല്ലെന്ന് പഞ്ചായത്ത് അംഗം യോഗേഷ് ജെറാഞ്ചെ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നിയമത്തിനെതിരെ പ്രമേയം പാസാക്കി പ്രതിഷേധിച്ചിരുന്നു.