ഭോപ്പാല്‍: സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതായി മുഖ്യമന്ത്രി കമല്‍നാഥ്. 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിതള്ളുന്നത്.
മുഖ്യമന്ത്രിയായി അധികാരമേറ്റയുടനെയാണ് കമല്‍നാഥിന്റെ പ്രഖ്യാപനം. ഇത് സംബന്ധിച്ച ഉത്തരവില്‍ കമല്‍നാഥ് ഒപ്പുവെച്ചു.
2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണബാങ്കില്‍ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
അധികാരമേറ്റ ആദ്യ 10 ദിവസത്തിനുള്ളില്‍ കടം എഴുതിതള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.
Bhopal: Madhya Pradesh Chief Minister Kamal Nath signs on the files for farm loan waiver pic.twitter.com/NspxMA8Z6i
— ANI (@ANI) December 17, 2018
മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 2008-ലും 2013 ലും ഇതേ സ്ഥലത്ത് വെച്ചായിരുന്നു ശിവ്രാജ് സിങ് ചൗഹാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.
1998-ല്‍ ദിഗ് വിജയ് സിങാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. 230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുള്ള ബി.എസ്.പിയുടെയും ഒരംഗമുള്ള എസ്.പിയുടേയും സ്വതന്ത്രരുടേയും പിന്തുണയുണ്ട്. 109 സീറ്റുകളാണ് ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത്.
WATCH THIS VIDEO: