Advertisement
World News
ഒരിടവും സുരക്ഷിതമല്ല; ആശുപത്രി കിടക്കകള്‍ നിറയുന്നു; ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 01, 07:38 am
Thursday, 1st April 2021, 1:08 pm

 

പാരീസ്: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തേക്കാണ് ലോക്ഡൗണ്‍

കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്.

ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതുകൊണ്ട് തന്നെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടിയത് മാക്രോണിനെ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു.
ഇപ്പോള്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാമെന്ന് മാക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈറസില്‍ നിന്ന് ഒരു പ്രദേശവും സുരക്ഷിതമല്ലെന്നും എല്ലാവരും സമ്പര്‍ക്കം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗതനിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുക്ള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: : Macron Orders Third Lockdown in France