[] ന്യൂദല്‍ഹി: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കണമെന്ന് എം.എ ബേബി. തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്നതിനായി ദല്‍ഹിയില്‍ ചേര്‍ന്ന പി.ബി യോഗത്തിലാണ് ബേബി ഇക്കാര്യം പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
എം.എ ബേബിയുടെ മണ്ഡലമായ കുണ്ടറയില്‍ 6900ലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോയില്‍ ബേബി തന്റെ നിലപാട് വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കുണ്ടറ എം.എല്‍.എയായ തന്നെ മണ്ഡലത്തിലെ ജനങ്ങള്‍ തിരസ്‌കരിച്ചതായാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്ന് ബേബി പി.ബിയില്‍ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയില്‍ അവിശ്വാസം രേഖപ്പെടുത്തിയ ജനങ്ങളുടെ എം.എല്‍.എയായി തുടരുന്നതില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും ബേബി പറഞ്ഞതായാണ് സൂചന. കൊല്ലത്തുണ്ടായ പരാജയത്തില്‍ പിണറായിയുടെ പരനാറി പ്രയോഗം കാരണമായി എന്ന് ബേബി തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല.
എന്നാല്‍ വ്യക്തിപരമായി പിണറായിയുടെ പ്രയോഗം ശരിയായില്ലെന്ന് ബേബി പറഞ്ഞിട്ടുണ്ട്. അതേ സമയം കൊല്ലത്തെ പരാജയകാരണമായി പി.ബി വിലയിരുത്തുന്നത് വര്‍ഗീയ ധ്രൂവീകരണമാണ്.