ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈക്ക് തകര്‍പ്പന്‍ വിജയം. വാംഖഡെ സ്റ്റേഡിയത്തില്‍ 20 റണ്‍സിനാണ് മുംബൈയെ ചെന്നൈ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് ആണ് മുംബൈയ്ക്ക് നേടാന്‍ സാധിച്ചത്.
ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയ്ക്വാദ് 40 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ ശിവം ദുബേ 38 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. രചിന്‍ രവീന്ദ്ര 16 പന്തില്‍ നിന്ന് 21 റണ്‍സും നേടി.
ആറാം വിക്കറ്റില്‍ എം.എസ്. ധോണി ഇറങ്ങി വെറും നാല് പന്തില്‍ നിന്ന് മൂന്ന് സിക്സറുകള്‍ അടക്കം 20 ആണ് നേടിയത്. ധോണിയുടെ തകര്‍പ്പന്‍ സ്ട്രൈക്ക് ആയിരുന്നു ചെന്നൈയുടെ വിജയത്തിന് കാരണം. 500 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ആരാധകരെ ഏറെ ആവേശം കൊള്ളിച്ച മത്സരത്തില്‍ ധോണി നേരിട്ട ആ നാല് പന്തിലെ മൂന്ന് സിക്‌സര്‍ ഒരു തകര്‍പ്പന്‍ റെക്കോഡിലേക്കാണ് ധോണിയെ എത്തിച്ചത്. ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം എന്ന റെക്കോഡാണ് ധോണിയെ തേടിയെത്തിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം, സിക്‌സര്‍
എം.എസ്. ധോണി – 63*
കിറോണ്‍ പൊള്ളാര്‍ഡ് – 33
Most sixes in the 20th over in IPL history:
1) MS Dhoni – 64*
2) Kieron Pollard – 33
Dhoni, The Greatest finisher ever. 🐐 pic.twitter.com/VX77mmw6GW
— Johns. (@CricCrazyJohns) April 15, 2024
ഐ.പി.എല്ലില്‍ ഇതുവരെ 256 മത്സരങ്ങളാണ് ധോണി കളിച്ചത്. 5141 റണ്‍സ് ആണ് താരം നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 343 ഫോറും 245 സിക്‌സും ഐ.പി.എല്ലില്‍ മാത്രമായി ധോണി നേടിയിട്ടുണ്ട്.
മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് രോഹിത് ശര്‍മയാണ്. 63 പന്തില്‍ നിന്ന് 11 ഫോറും അഞ്ചു സിക്‌സ് ഉള്‍പ്പെടെ 105 റണ്‍സ് നേടി പുറത്താകാതെയാണ് താരം മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാം സ്ഥാനത്തും മുംബൈ എട്ടാം സ്ഥാനത്തുമാണ്. എപ്രില്‍ 19ന് ലഖ്‌നൗവുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം.
Content highlight: M.S. Dhoni In Record Achievement