കഴിഞ്ഞ ദിവസം ടോട്ടൻഹാം ഹോട്സ്പറുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. സൂപ്പർ താരങ്ങളായ ഫ്രഡ്, ബ്രൂണോ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.
ഡിഫൻഡിങ് നിരയിൽ അർജന്റൈൻ സൂപ്പർതാരം ലിസാൻഡ്രോ മാർട്ടിനെസിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
മത്സരത്തിനിടെ മാർട്ടിനോ വികാരാധീനയായി കരയുന്നുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പ്രതികരണമറിയിക്കുകയായിരുന്നു ഇപ്പോൾ താരം. തന്റെ ജന്മനാടായ അർജന്റീനയുടെ പേരുറക്കെ വിളിച്ച് പറഞ്ഞ് ആളുകൾ പാട്ട് പാടുന്നത് കേട്ടപ്പോഴാണ് തന്റെ കണ്ണുകൾ നിറഞ്ഞതെന്നാണ് താരം പറഞ്ഞത്.
🗣️ Lisandro Martinez: “When I heard the fans sing ‘Argentina, Argentina’ to be honest, sometimes I want to cry. My beginning was really hard, I thank my mum, my father, my girlfriend, my sisters.” [MUTV]
— UtdDistrict (@UtdDistrict) October 19, 2022
ആരാധകർ തനിക്ക് വേണ്ടി ആ പാട്ട് പാടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെന്നും അന്നത്തെ മത്സരത്തിൽ ക്ലബ്ബിന് വിജയം നേടാനായപ്പോൾ ഇരട്ടി സന്തോഷം തോന്നിയെന്നുമാണ് താരം പറഞ്ഞത്.
What a win! What support! Fighting together at OT!! 💪🏼🔴 #MUFC pic.twitter.com/djLXqKZ5KG
— Lisandro Martinez (@LisandrMartinez) October 19, 2022
ലോകത്തെ മികച്ച ടീമുകളിലൊന്നിലാണ് താനിപ്പോൾ ഉള്ളതെന്നും അത് വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്സ്പറുമായി നടന്ന മത്സരത്തിനിടെ ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും അസാധാരണ നടപടിയുണ്ടായിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോയെ കളിക്കാൻ ഇറക്കിയിരുന്നില്ല.
ഇതിലെ രോഷമാണ് താരം പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുമ്പ് താരം ഗ്രൗണ്ട് വിട്ട് പോവുകയായിരുന്നു. മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു ഇത്. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓൺ സമയമാണ് റഫറി നൽകിയിരുന്നത്.
എന്നാൽ ഫൈനൽ വിസിലിന് കാത്തുനിൽക്കാതെ റൊണാൾഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു.
ഇതിനെതിരെ ശക്തമായ വിവാദങ്ങളാണുണ്ടായത്. സംഭവത്തെ തുടർന്ന് ചെൽസിയുമായുള്ള മത്സരത്തിൽ നിന്ന് റൊണാൾഡോയെ പുറത്താക്കുകയും വലിയൊരു തുക പിഴ ചുമത്തിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
ഹോട്ടസ്പറുമായുള്ള മത്സരത്തിന്റെ 47ാം മിനിട്ടിലാണ് മാഞ്ചസ്റ്റർ മത്സരത്തിലെ ആദ്യ ഗോൾ കണ്ടെത്തുന്നത്. യുണൈറ്റഡ് താരം ഫ്രെഡിന്റെ ഷോട്ട് ടോട്ടൻഹാം താരത്തിന്റെ കാലിൽ തട്ടി ഡിഫ്‌ളക്ട് ചെയ്താണ് ഗോളായി മാറിയത്.
69ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസും യുണൈറ്റഡിനായി ഗോൾ നേടി.
തിരിച്ചടിക്കാൻ ടോട്ടൻഹാം കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. 90 മിനിട്ടും അധികമായി അനുവദിച്ച 4 മിനിട്ടും മാഞ്ചസ്റ്റർ എതിരാളികളെ തളച്ചിട്ടു.
ഇതിനിടെയാണ് വിജയത്തിലെ കല്ലുകടിയെന്നോണം റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.
Content Highlights: Lisandro Martinez reveals why he cried during the match against Tottenham spurs