Sports News
ഈ സീസണില്‍ ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി; തുറന്ന് പറഞ്ഞ് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 01, 04:13 pm
Friday, 1st November 2024, 9:43 pm

എം.എല്‍.എസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മെസിയുടെ ഇന്റര്‍ മയാമിയുടെ തകര്‍പ്പന്‍ മുന്നേറ്റം. നിലവില്‍ പോയിന്റ് ടേബിളില്‍ 34 മത്സരത്തില്‍ 22 വിജയവും നാല് തോല്‍വിയും എട്ട് സമനിലയുമായി 74 പോയിന്റാണ് മയാമിക്കുള്ളത്. ലീഗിന്റെ ഒരു സീസണില്‍ ഏറ്റവും അതികം പോയിന്റുകള്‍ സ്വന്തമാക്കുന്ന ടീം എന്ന റെക്കോഡും മയാമി സ്വന്തമാക്കിയിരുന്നു.

നവംബര്‍ മൂന്നിന് അറ്റ്‌ലാന്റ യുണൈറ്റടിനെതിരെയാണ് മെസിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍ മത്സരത്തിന് മുമ്പേ ടീമിലെ അംഗങ്ങള്‍ക്ക് കടുത്ത നിര്‍ദേശമാണ് മെസി നല്‍കിയിരിക്കുന്നത്.

സീസണില്‍ ഉടനീളം ടീമെന്ന നിലയില്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇത് ടീം പുറത്താക്കാനിടയാകുന്ന തെറ്റാണെന്നും മെസി തുറന്ന് പറഞ്ഞു. മാത്രമല്ല പൂര്‍വാതികം ശക്തിയോടെ കളിക്കാനും ടീമിന്റെ എല്ലാ അഡ്വാന്റേജും ഉപയോഗിക്കാനും മെസി ടീമിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മെസി ടീമിനെക്കുറിച്ച് സംസാരിച്ചത്

‘ഈ സീസണിലുടനീളം ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി വെച്ചിട്ടുണ്ട്. അതില്‍ പലതും ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നു. നിസാരമെന്ന് തോന്നിക്കുന്ന പിഴവുകളാണ് വരുത്തി വെച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം പിഴവുകള്‍ നമ്മള്‍ പുറത്താകാന്‍ തന്നെ കാരണമായേക്കാം. ഇനി പ്ലേ ഓഫ് മത്സരങ്ങളില്‍ അത് ആവര്‍ത്തിക്കാന്‍ പാടില്ല. ഞങ്ങള്‍ കൂടുതല്‍ കരുത്തരാവണം. ടീമിന്റെ കഴിവുകള്‍ മുതലെടുക്കുകയും വേണം,’ ലയണല്‍ മെസി പറഞ്ഞു.

മെസിയുടെ ഇന്റര്‍ മയാമിയിലെ പ്രകടനം

2024 സീസണില്‍ മെസി ഇന്റര്‍ മയാമിക്ക് വേണ്ടി 20 മത്സരങ്ങളില്‍ നിന്ന് 20 ഗോളും 11 അസിസ്റ്റുമാണ് നേടിയത്. 2023 എം.എല്‍എസില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരുഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.

കരിയറിന്റെ അവസാന സമയത്തും മിന്നും പ്രകടനം കഴ്ചവെക്കുന്ന മെസി 2024 കോണ്‍കാഫ് കപ്പില്‍ മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ഗോള്‍ നേടിയിട്ടുണ്ട്.

 

Content Highlight: Lionel Messi Talking About Inter Miami