പാരിസ്: ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവച്ചിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. കൂടുതല്‍ പേരുടെയും സാധ്യത പട്ടികയില്‍ പി.എസ്.ജി ഉണ്ടെങ്കില്‍ പോലും ടീം ഒരുപടി പിന്നിലാണ് എന്നാണ് മെസിയുടെ വിലയിരുത്തല്‍.
ശക്തരായ ടീമുകള്‍ ഒരുപാടുണ്ടെന്നും അവരില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകളാണ് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധ്യതയെന്നാണ് മെസിയുടെ അഭിപ്രായം. തന്റെ ക്ലബായ പി.എസ്.ജിയും മെസിയുടെ സാധ്യതപ്പട്ടികയില്‍ ഉണ്ട്.
പി.എസ്.ജി മികച്ച താരങ്ങളാല്‍ സമ്പനമാണെങ്കിലും കളിക്കാര്‍ക്ക് ഐക്യപ്പെടാന്‍ അല്‍പം സമയം കൂടി വേണമെന്ന് മെസി വ്യക്തമാക്കി. ചാമ്പ്യന്മാരാകണമെങ്കില്‍ ഒരു ടീമായി തന്നെ കളികണമെന്നും അതിനുള്ള ആയുധങ്ങള്‍ പി.എസ്.ജിയുടെ കൈയില്‍ ഉണ്ട് എന്നും മെസി പറഞ്ഞു.
ടീമിന്റെ ഐക്യം കൂടുതല്‍ മെച്ചപ്പെടാന്‍ ഉള്ളതുകൊണ്ട് തന്നെയാണ് മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പി.എസ്.ജി ഒരുപടി പിന്നിലാണെന്ന് താന്‍ പറഞ്ഞത്, മറ്റു ടീമുകള്‍ കൂടുതല്‍ പരിചയസമ്പന്നരാണെന്നും അത് അവര്‍ക്ക് തുണയാകുമെന്നും മെസി പറഞ്ഞു.
സമീപകാലത്തെ പി.എസ്.ജിയുടെ മത്സരങ്ങള്‍ പരിശോധിച്ചാല്‍ മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവെക്കുന്നതെന്നും ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യം വെച്ച് നീങ്ങാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായെന്നും മെസി പറഞ്ഞു.
പി.എസ്.ജിയില്‍ കളിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് സാധ്യതകളെ പറ്റി പരാമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു.
ജര്‍മന്‍ ക്ലബ് ആര്‍.ബി ലെപ്‌സിഗുമായി ഒക്ടോബര്‍ 20നാണ് പി.എസ്.ജിയുടെ അടുത്ത ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം.
കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.