ഫിഫ്‌പ്രോ വേള്‍ഡ് ഇലവനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. 26 അംഗ ചുരുക്കപ്പട്ടികയില്‍ യൂറോപ്പിന് പുറത്തുള്ള താരങ്ങളും ഇവര്‍ മാത്രമാണ്.
70 രാജ്യങ്ങളില്‍ നിന്നുള്ള 28,000 താരങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പിലൂടെയാണ് ചുരുക്കപ്പെട്ടിക തയ്യാറാക്കിയത്.
പ്രൊഫഷണല്‍ താരങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇവര്‍ തങ്ങളുടെ ടീമിനെ തെരഞ്ഞടുക്കുന്നത്. ഇതില്‍ ഏറ്റവുമധികം വോട്ട് ലഭിച്ച/ തെരഞ്ഞെടുക്കപ്പെട്ട താരം വേള്‍ഡ് ഇലവന്റെ ഭാഗമാകും.
മുപ്പതുകളുടെ അവസാനത്തിലും യൂറോപ്പിന് പുറത്തുള്ള ലീഗുകളിലാണ് കളിക്കുന്നതെങ്കിലും മെസിയുടെയും റൊണാള്‍ഡോയുടെയും ഓറക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സെലക്ഷന്‍.
🚨 These are the 26 nominees for the 2024 FIFPRO Men’s #World11, as voted by players.
26 അംഗ ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് അര്‍ജന്റൈന്‍ താരങ്ങളില്‍ ഒരാളാണ് മെസി. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസ് മാത്രമാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു അര്‍ജന്റീന താരം.
പോര്‍ച്ചുഗലിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. റൊണാള്‍ഡോക്ക് പുറമെ പോര്‍ച്ചുഗലിന്റെ മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ റൂബന്‍ ഡയസിനെ മാത്രമാണ് പറങ്കിപ്പടയില്‍ നിന്നും മറ്റ് താരങ്ങള്‍ തെരഞ്ഞെടുത്തത്.
ഇതിനൊപ്പം വനിതാ ടീമിന്റെ ചുരുക്കപ്പട്ടികയും ഫിഫ്‌പ്രോ പുറത്തുവിട്ടിട്ടുണ്ട്. ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ പുരസ്‌കാരം നേടിയ ബാഴ്‌സലോണയുടെ അയ്റ്റാന ബോണ്‍മാറ്റിയടക്കമുള്ള താരങ്ങളാണ് പട്ടികയിലുള്ളത്.