Big Buy
പുത്തന്‍ സവിശേഷതകളുമായി എല്‍.ജി എക്‌സ് കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 28, 09:26 am
Sunday, 28th August 2016, 2:56 pm

പിന്‍വശത്തെ രണ്ട് ക്യാമറകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 120 ഡിഗ്രീ വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതിലുള്ളത്

എല്‍.ജി പുതിയ സ്മാര്‍ട്‌ഫോണായ എക്‌സ് കാം ഇന്ത്യയില്‍ പുറത്തിറക്കി. പിന്‍വശത്തെ രണ്ട് ക്യാമറകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 120 ഡിഗ്രീ വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതിലുള്ളത്.

19,990 രൂപയാണ് ഫോണിന്റെ വില. ടൈറ്റാന്‍ സില്‍വര്‍ നിറത്തിലുള്ള മോഡലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഡ്യൂവല്‍ സിം സപ്പോര്‍ട്ടാണ്. ഫെബ്രുവരിയിലാണ് ഫോണിന്റെ ആദ്യ ലോഞ്ചിങ് നടന്നത്.

3 ഡി ആര്‍ക് ഗ്ലാസ് ഡിസൈനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 ആണ് പിക്‌സല്‍ റെസല്യൂഷന്‍.

2 ജിബിയാണ് റാം. പിന്‍വശത്തെ രണ്ട് ക്യാമറകളില്‍ അഒന്ന് 13 മെഗാപിക്‌സലും അഒന്ന് 5 ്‌മെഗാപിക്‌സലുമാണ്. മുന്‍വശത്തെ ക്യാമറയും 5 മെഗാപിക്‌സലാണ്.

16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 2520 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 118 ്ഗ്രാമാണ് ഭാരം.