കൊതുകിനെ തുരത്തുകയും ചെയ്യാം അതേ സമയം ടിവി കാണുകയും ചെയ്യാം. സംഗതി എന്തായാലും കിടുവാണ്.
അതെ, കൊതുകിനെ തുരത്തുന്ന ടിവിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് കൊറിയന്‍ ഇല്‌ക്ട്രോണിക് ഭീമന്‍മാരായ എല്‍.ജി.
മോസ്‌കിറ്റോ എവേ ടിവി എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. 26,900 രൂപയാണ് ഇതിന്റെ വില. അള്‍ട്രാ സോണിക് സംവിധാനത്തിലൂടെയാണ് കൊതുകിനെ തുരക്കുത്തുക.
ശബ്ദവിന്യാസത്തിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് കൊതുകകളെ തുരത്തുന്ന സംവിധാനമാണ് ടിവിയില്‍ സജീകരിച്ചിരിക്കുന്നത്. യാതൊരു തരത്തിലുള്ള റേഡിയേഷനുകളോ മറ്റ് സംവിധാനങ്ങളോ ഇതില്‍ ഉപയോഗിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. അതുകൊണ്ട് വീണ്ടും നിറയ്ക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ വേണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി(ഐ.ഐ.ബി.ടി) യില്‍ ഈ നൂതന സാങ്കേതിക വിദ്യ പരീക്ഷിച്ചതിന് ശേഷമാണ് ഇന്ത്യയില്‍ മോസ്‌ക്വിറ്റോ എവേ ടി.വി പുറത്തിറക്കിയത്.
ഓരോ വ്യക്തിയും ആരോഗ്യകരമായ അന്തരീക്ഷത്തിലിരുന്ന് ടി.വി കാണുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു ടിവി പുറത്തിറക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
എല്‍.ജിയുടെ എല്ലാ ബ്രാന്റ് സ്റ്റോറുകളിലും മോസ്‌കിറ്റോ എവേ മോഡല്‍ ലഭ്യമാണ്. 80 സെന്റിമീറ്ററിന് 26900 രൂപയും 108 സെന്റീമീറ്ററിന് 47500 രൂപയുമാണ് വില.