Advertisement
Football
'മിശിഹ പന്ത് തട്ടുമ്പോള്‍ പുതു ചരിത്രം പിറക്കുന്നു'; പി.എസ്.ജിയിലെ ഗോളിന് പിന്നാലെ പുതിയ റെക്കോഡിട്ട് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 20, 05:03 am
Monday, 20th February 2023, 10:33 am

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലില്ലി ലോസ്‌കിനെ പി.എസ്.ജി കീഴ്‌പ്പെടുത്തിയിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

ആവേശം നിറഞ്ഞ പോരാട്ടത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നെയ്മര്‍, മെസി എന്നിവര്‍ ക്ലബ്ബിനായി ഓരോ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

കളിയുടെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയും മെസിയും സ്‌കോര്‍ ചെയ്ത ഗോളുകളിലാണ് പി.എസ്.ജി ജയം കണ്ടത്. കളിയുടെ അവസാന മിനിട്ടില്‍ മെസിയുടെ ഒരു മികച്ച സെറ്റ് പീസ് ഗോളും മത്സരത്തില്‍ സംഭവിച്ചിരുന്നു.

താരത്തിന്റെ ഫോമിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു മെസിയുടെ ഗോള്‍.

മത്സരത്തില്‍ തന്റെ കരിയറിലെ 61ാമത് ഫ്രീ-കിക്ക് ഗോളാണ് മെസി നേടിയത്. 24 മത്സരങ്ങളില്‍ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

അതേസമയം, ലോസ്‌ക് ലില്ലിക്കായി ബഫോഡ് ഡിയാകൈറ്റ്, ജോനാഥാന്‍ ഡേവിഡ്, ജോനാഥന്‍ ബാംബ എന്നിവരാണ് ഗോള്‍ വല ചലിപ്പിച്ചത്.

വമ്പന്‍ സ്‌ക്വാഡ് കൈവശമുള്ള പാരിസ് ക്ലബ്ബിനെതിരെ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനും ഷോട്ടുകള്‍ ഉതിര്‍ക്കാനും ലില്ലിക്ക് കഴിഞ്ഞിരുന്നു.

കൂടാതെ ടീമിന്റെ പ്രതിരോധത്തിലെ പിഴവും ലോസ്‌ക്കിനെതിരെ നടന്ന മത്സരത്തില്‍ നന്നായി വെളിപ്പെട്ടിരുന്നു.

ഫെബ്രുവരി 27ന് മാഴ്‌സലെക്കെതിരെയുള്ള ഡെര്‍ബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.

Content Highlights: Leo Messi scored his 𝟲𝟭𝘀𝘁 career free-kick goal