Karnataka Election
'എനിക്കെതിരെ ആരു മത്സരിക്കും എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്'; സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 24, 02:20 pm
Tuesday, 24th April 2018, 7:50 pm

 

ഹൂബ്ലി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ആരു മത്സരിക്കുന്നു എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

“എനിക്കെതിരെ ആരു മത്സരിക്കും എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്”, സിദ്ധരാമയ്യ ഹൂബ്ലി വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. “വടക്കന്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഞാന്‍ ഇവിടെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ടാണ് ഇവിടെ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ലൈംഗികാതിക്രമങ്ങളെ തടയാന്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍


ബി.ജെ.പി അവരുടെ കേന്ദ്രത്തിലെ അധികാരം തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. “കേന്ദ്രം അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു. അവര്‍ ഞങ്ങളുടെ നേതാക്കളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍, ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ എന്നിവരുടെ ഇടങ്ങളില്‍ റെയ്ഡ് നടത്താഞ്ഞതെന്തേ?”, അദ്ദേഹം ചോദിച്ചു.

ഇത്തവണത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ വരുണയില്‍ മത്സരിക്കും. മെയ് 12നാണ് 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഫലം മേയ് 15ന് പുറത്തുവരും.

 


Watch DoolNews Video: