Advertisement
Entertainment
ദുൽഖർ ഓക്കെ പറഞ്ഞാൽ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം സംഭവിക്കും: ലാൽ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 18, 10:01 am
Sunday, 18th February 2024, 3:31 pm

ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നു വിക്രമാദിത്യൻ.

ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം രണ്ട് കൂട്ടുകാരുടെ കഥയായിരുന്നു പറഞ്ഞത്. ഇക്ബാൽ കുറ്റിപ്പുറമായിരുന്നു വിക്രമാദിത്യന്റെ കഥ എഴുതിയത്.

രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. എന്നാൽ 2014ൽ ഇറങ്ങിയ ചിത്രത്തിന് പിന്നീടൊരു രണ്ടാം ഭാഗം സംഭവിച്ചില്ലായിരുന്നു.


എന്നാൽ വിക്രമാദിത്യന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് സംവിധായകൻ ലാൽജോസ് പറയുന്നു.

പക്ഷെ ചിത്രം ഉടനെ ഉണ്ടാവുമോയെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നും ചിത്രത്തിന്റെ കഥ ഏകദേശം ആയിട്ടുണ്ടെന്നും ഉണ്ണിമുകുന്ദനോടും ദുൽഖറിനോടും കഥ സൂചിപ്പിച്ചിട്ടുണ്ടെന്നും  ദുൽഖർ ഓക്കേ പറഞ്ഞാൽ ആ സിനിമ സംഭവിക്കുമെന്നും ലാൽജോസ് പറഞ്ഞു. ഹോംടീ ലൈവിനോട് സംസാരിക്കുകയായിരുന്നു ലാൽജോസ്.

‘ഉടനെ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ അങ്ങനെയൊരു പ്രൊജക്റ്റ് ഉണ്ട്. ഞങ്ങൾ അത് ആഗ്രഹിക്കുന്നുണ്ട്. അതിന്റെ കഥയുടെ ഏകദേശ ഐഡിയയൊക്കെ ആയിട്ടുണ്ട്. ഉണ്ണി മുകുന്ദനോട്‌ സൂചിപ്പിച്ചിട്ടുണ്ട്.

ദുൽഖറിനോടും സൂചിപ്പിച്ചിട്ടുണ്ട്.
ദുൽഖർ ആയിട്ട് ഇനിയൊരു സിറ്റിങ് ഉണ്ട്. കഥ വിശദമായി പറയണം. അദ്ദേഹം അത് ഓക്കെ പറഞ്ഞാൽ ആ പ്രൊജക്റ്റ്‌ ഓൺ ആവും,’ലാൽജോസ് പറയുന്നു.

Content Highlight: Laljose Talk about second part of vikramadhithyan movie