പ്രേക്ഷകര്‍ കാത്തിരിക്കുന്ന രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രെയ്ലര് പുറത്ത്. ആസിഫ് അലി നായകനായ ചിത്രത്തിന്റെ ട്രെയ്ലര് 123മ്യൂസിക് ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്.
ഒരു ഭൂസമരത്തിലൂടെയാണ് ട്രെയ്ലര് ആരംഭിക്കുന്നത്. അവിടെ വെച്ച് ഒരു സമരനേതാവിനെ കൊല്ലേണ്ടി വന്നു എന്ന ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവരണത്തിലൂടെയാണ് ട്രെയ്ലര് തുടങ്ങുന്നത്. തുടര്‍ന്ന് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലൂടെയുള്ള അഞ്ച് പൊലീസുകാരുടെ സഞ്ചാരമാണ് ട്രെയ്ലറില് കാണിക്കുന്നത്.
ആസിഫ് അലിക്ക് പുറമേ അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, ഷറഫുദ്ദീന്, സണ്ണി വെയിന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെയ് 27ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും.
ജയ്പൂര്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കട്ടപ്പനയിലും ചിത്രീകരണം ഉണ്ടായിരുന്നു.
പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ േെപാലീസ് ഉദ്യോഗസ്ഥന് സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. ബി.അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.