'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ': കുറുക്കനിലെ ലിറിക്കൽ സോങ് വീഡിയോ പുറത്ത്
Entertainment news
'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ': കുറുക്കനിലെ ലിറിക്കൽ സോങ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 12:29 am

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കുറുക്കന്റെ ആദ്യ ലിറിക്കൽ സോങ് വീഡിയോ പുറത്തിറങ്ങി.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ സംഗീതം നൽകി അതുൽ നറുകര ആലപിച്ച “ഈശ്വരൻ ലഞ്ചിന് പോയപ്പോൾ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോങ്ങ് ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ഇതിന് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോക്കും ഒപ്പം സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ധീൻ,എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ. -സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ-പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ, ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണചിത്ര ബിഗ് സ്ക്രീൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. കുറുക്കൻ ജൂലൈ 27നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുക.

Content Highlight: Kurukkan movie first lyric video out now