കുഞ്ഞനന്തന്റെ കഥാപാത്ര നിര്‍മിതി എന്തിനെ ന്യായീകരിക്കാനാണ് എന്ന് വ്യക്തം. അതിവേഗ പാതകള്‍ വരാത്തതും നാലുവരി പാതകള്‍ നിര്‍മ്മിക്കാത്തതുമാണ് കേരളത്തിന്റെ വികസനത്തിന് തടസ്സം എന്ന് പറയുകയാണ് ഈ സിനിമ. അഥവാ നാല് സെന്റും മൂന്ന് സെന്റുമുള്ള അപ്പാവികളാണ് ഈ വികസനത്തിന് തടസ്സമെന്ന്. ഇതാണ് ഈ സിനിമ പറയുന്ന രാഷ്ട്രീയം.
മാറ്റിനി / കെ.കെ രാഗിണി
ചിത്രം: കുഞ്ഞനന്തന്റെ കട
സംവിധാനം: സലിം അഹമ്മദ്
രചന: സലിം അഹമ്മദ്
സംഗീതം: എം. ജയചന്ദ്രന്‍
ഛായാഗ്രഹണം: മധു അമ്പാട്ട്
ശബ്ദലേഖനം: റസൂല്‍ പൂക്കുട്ടി
[]വീടിനടുത്ത് സിനിമാ തിയറ്റര്‍ ഉണ്ടായിരുന്ന ചെറുപ്പകാലമായിരുന്നതു കൊണ്ടാണ് സത്യത്തില്‍ സിനിമ ഇപ്പോഴും ഒരു വീക്ക്‌നെസ്സ് ആയി തുടരുന്നത്. ഓല മേഞ്ഞ തിയറ്ററില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വീരസ്യം പറയുന്നത് വീട്ടിലിരുന്നാലും കേള്‍ക്കാമായിരുന്നുഅന്ന്. ഇന്ന് അവിടെ തിയറ്ററില്ല; പകരമൊരു ഒന്നാന്തരം കല്ല്യാണമണ്ഡപം.
എത്ര നല്ല സിനിമയായാലും ഒരാഴ്ചയില്‍ കൂടുതല്‍ ഒരു സിനിമ ഞങ്ങളുടെ നാട്ടിലെ തിയറ്ററില്‍ ഓടില്ല. അതിനകം നാട്ടിലെ എല്ലാവരും സിനിമ കണ്ട് കഴിഞ്ഞിരിക്കും. നല്ല സിനിമയാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം അച്ഛന്‍ ഞങ്ങളെക്കൂട്ടി സിനിമയ്ക്ക് പോകും. സന്ധ്യയ്ക്കുള്ള ഷോ ആയിരിക്കും അത്. എല്ലാ കാര്യത്തിലും അവസാന നിമിഷം ഓടിപ്പാഞ്ഞെത്തി ശീലിച്ച അച്ഛന്‍ സിനിമയ്ക്ക് കൊണ്ടുപോകുന്നതും അങ്ങനെതന്നെയാണ്.[]
ഉടുത്തൊരുങ്ങി എന്നെയും അനിയനെയും ഒരുക്കി നിര്‍ത്തിയിരിക്കുന്ന അമ്മ പറയും, “ഇതിയാനിതെവിടെ പോയി കിടക്കുവാണോ എന്തോ..? പാട്ട് അകത്തെടുത്തു.. ഇനി പടം തൊടങ്ങിക്കഴിഞ്ഞാവും വരിക…” സിനിമ കൊട്ടകയില്‍ ഉച്ചത്തില്‍ വെച്ചിരിക്കുന്ന പാട്ട് തിയറ്ററിന് പുറത്ത് നിന്ന് പിന്‍വലിക്കുന്നത് പടം തുടങ്ങുന്നതിന്റെ സൂചനയാണ്.
ഒരു പാട്ട് ദൂരം കൂടി പിന്നിട്ടാല്‍ സിനിമ തുടങ്ങും. അപ്പോഴാകും അച്ഛന്‍ ഓടിപ്പിടിച്ചത്തെുക. പിന്നെ ഞങ്ങളെയും വലിച്ചുവാരി ഒരോട്ടമാണ്. അതിനിടയില്‍ അമ്മ രണ്ടുവട്ടം അച്ഛനോട് കയര്‍ത്തിട്ടുണ്ടാവും.. “”ഇനി പോയിട്ടെന്തിനാ..? പടം തൊടങ്ങിയിട്ടുണ്ടാവും..”” എല്ലാ തവണയും അമ്മയിത് ആവര്‍ത്തിക്കും. അച്ഛനുമുണ്ടാവും സ്ഥിരമായി ഒരേ മറുപടി.
“”തൊടങ്ങീട്ടൊന്നുമുണ്ടാവില്ല. ന്യൂസ് റീല് കഴിഞ്ഞേ പടം തൊടങ്ങൂ.. അപ്പോഴേക്കും എത്താം..”” അച്ഛന്‍ പറഞ്ഞത് എല്ലാത്തവണയും ശരിയായി സംഭവിച്ചു.
എല്ലാ സിനിമയും ഞങ്ങള്‍ ടൈറ്റിലു മുതല്‍ കണ്ടു. അന്നൊക്കെ അതിന് സഹായിച്ചത് ഫിലിം ഡിവിഷന്റെ ന്യൂസ് റീലുകളായിരുന്നു. കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും പുകയിലയുടെ അപകടവും, ടാഗോറിന്റെയും ഗാന്ധിജിയുടെയും ആശയങ്ങളുമൊക്കെ ആ ന്യൂസ് റീലുകളിലെ കറുപ്പും വെളുപ്പും കാഴ്ചയിലൂടെ കണ്ടിട്ടുണ്ട്. അതിലെ വലിഞ്ഞ മലയാളത്തില്‍ കമന്ററി പറയുന്ന ശബ്ദം ഇപ്പോഴും ആകാശവാണിയില്‍ കേള്‍ക്കാം.
ഫിലിം ഡിവിഷന്റെ ന്യൂസ് റീലുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അത് എപ്പോഴും സര്‍ക്കാറിന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടിരിക്കും. അതുമാത്രം കണ്ടുവളര്‍ന്ന ഒരാള്‍ക്ക് ഈ മഹാഭാരപ്പെട്ട ഇന്ത്യാ രാജ്യത്തോളം സുന്ദരമായ ഒരു ദേശമില്ലെന്ന് തോന്നിപ്പോകും.
സേളാര്‍ എന്ന വാക്ക് കേരള രാഷ്ട്രീയത്തിലെ ഭാരമുള്ള പദമായി മാറുന്നതിന് മുമ്പ് വടക്കേയിന്ത്യയില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകളുള്ള ഗ്രാമത്തെക്കുറിച്ചറിഞ്ഞതും അതേ ന്യൂസ് റീലുകളുടെ കര.. കര.. കറക്കത്തിലൂടെയായിരുന്നു. സാരോപദേശങ്ങള്‍ നിറഞ്ഞ അത്തരം ന്യൂസ് റീലുകളെക്കുറിച്ച് സ്വകാര്യമായ അനുഭവം ഇത്രയും നീട്ടിപ്പറഞ്ഞതില്‍ വായനക്കാര്‍ ക്ഷമിക്കണം.
ഇതത്രയും ഇപ്പോള്‍ ക്ഷണത്തില്‍ ഓര്‍ത്തുപോയത് ആദ്യ സിനിമയില്‍ തന്നെ ദേശീയ അവാര്‍ഡും മറ്റ് നിരവധി അവാര്‍ഡുകളും വാരിക്കൂട്ടിയ സലിം അഹമ്മദിന്റെ “കുഞ്ഞനന്തന്റെ കട” കണ്ടിറങ്ങിയപ്പോഴാണ്.
ഫിലിം ഡിവിഷന്റെ ന്യൂസ് റീലുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. അത് എപ്പോഴും സര്‍ക്കാറിന്റെ ഭാഗം ന്യായീകരിച്ചു കൊണ്ടിരിക്കും. അതുമാത്രം കണ്ടുവളര്‍ന്ന ഒരാള്‍ക്ക് ഈ മഹാഭാരപ്പെട്ട ഇന്ത്യാ രാജ്യത്തോളം സുന്ദരമായ ഒരു ദേശമില്ലെന്ന് തോന്നിപ്പോകും. സിനിമകള്‍ തുടങ്ങുന്നതിന് മുമ്പ് പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ന്യൂസ് റീല്‍ സിനിമയുടെ ഒടുവില്‍ തുന്നിച്ചേര്‍ത്ത് വെച്ചാല്‍ കുഞ്ഞനന്തന്റെ കടയായി.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വിപ്ലവകാരി അയാളുടെ ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ട്. രാത്രി കട അടയ്ക്കുമ്പോള്‍ ആ വിപ്ലവമെല്ലാം ഒരു പോസ്റ്ററിലാക്കി അയാള്‍ ചുമരായ ചുമരിലെല്ലാം ഒട്ടിക്കും. പക്ഷേ, ഒരു കുഴപ്പമുണ്ട്. അയല്‍ക്കാരന് മര്യാദയ്ക്ക് വഴി നടക്കാന്‍ പോലും സൗകര്യം ചെയ്യില്ല. അതിര്‍ത്തിയില്‍ കാരമുള്ള് വളര്‍ത്തി ഉപദ്രവിക്കുകയും ചെയ്യും.
താരനിബിഡം
മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ നടന്‍ മമ്മൂട്ടിയും ക്യാമറാമാന്‍ മധു അമ്പാട്ടും. ഓരോ തവണ ദേശീയന്മാരായ സലിം കുമാറും ബാലചന്ദ്രമേനോനും, പട്ടണം റഷീദും, ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയും. സര്‍വോപരി ഓസ്‌കാര്‍ നേടിയ റസൂല്‍ പൂക്കുട്ടി. ആദ്യ ചിത്രത്തിലൂടെ ചലച്ചിത്ര തമ്പുരാക്കന്മാരെ ഞെട്ടിച്ച സലിം അഹമ്മദ് ഇത്രയും മഹാപ്രതിഭകളുമായി കൈകോര്‍ക്കുമ്പോള്‍ “കുഞ്ഞനന്തന്റെ കട” ഒരൊന്നൊന്നര കലക്ക് കലക്കും, കച്ചവടം കസറും എന്ന് കരുതിയവരെ വട്ടാക്കി വിട്ടിരിക്കുകയാണ് സലിം അഹമ്മദ്.
പണ്ട് അരവിന്ദനും ഇപ്പോഴും ബാധ പോലെ അടൂര്‍ ഗോപാലകൃഷ്ണനും കഴുത്തില്‍ ആഭരണമായി ധരിക്കുന്ന ഇഴഞ്ഞ പാമ്പിന്റെ മട്ടിലുള്ള ആഖ്യാന രീതി ആദ്യ പകുതി പിന്നിടുന്നതുവരെ ക്ഷമയോടെ കണ്ടിരുന്നവരെ കൂകി തോല്‍പ്പിച്ച് തിയറ്ററില്‍നിന്ന് ഓടിച്ചു വിടുകയാണ് ഈ രണ്ട് മണിക്കൂര്‍ നീണ്ട മഹാപാതകത്തിലൂടെ സലിം അഹമ്മദ് ചെയ്തിരിക്കുന്നത്.[]
ആരാണ് ഈ കുഞ്ഞനന്തന്‍…?
കയ്യാലപ്പുറത്ത് കുഞ്ഞനന്തന്‍ എന്ന കെ. കുഞ്ഞനന്തന്‍, കണ്ണൂര്‍ കൂട്ടുപുഴ റൂട്ടിലെ വട്ടിപ്പുറം അങ്ങാടിയില്‍ അനാദി പീടിക നടത്തുന്നയാളാണ്. ഭയങ്കര വൃത്തിക്കാരന്‍. തികഞ്ഞ പെര്‍ഫെക്ഷനിസ്റ്റ്. ശ്രദ്ധയോടെ സാവധാനം മാത്രം എന്തും ചെയ്യുന്നയാള്‍. കുളിച്ച് സുന്ദരനായി ഷേവ് ചെയ്ത് പുളിയിലക്കര മുണ്ടും വെടിപ്പുള്ള കുപ്പായവും ധരിച്ച് കുറിയും തൊട്ട് എന്നും അതികാലത്ത് കടയില്‍ എത്തുന്നയാളാണ്.
മംഗലശ്ശേരി നീലകണ്ഠനെയും (ദേവാസുരം), അറയ്ക്കല്‍ മാധവനുണ്ണിയെയും (വല്ല്യേട്ടന്‍) പോലെ മുണ്ടു മടക്കിക്കുത്തി ഇടിക്കുന്നില്ല എന്നേയുള്ളു. പക്ഷേ, തികഞ്ഞ ആശ്രിതവത്സലനും ദയയുടെ ആള്‍രൂപവും ഒക്കെയാണ് കക്ഷി. അഞ്ച് കിലോ അരി ഒന്നിച്ച് വാങ്ങാന്‍ വരുന്നവര്‍ക്ക് കൊടുക്കില്ല. കാരണം കടം വാങ്ങാന്‍ വരുന്ന പാവങ്ങള്‍ പിന്നെ എവിടെ പോകും.
കടയിലെ സാധന സാമഗ്രികള്‍ കരണ്ട് തിന്നുന്ന എലിക്ക് കെണിയൊരുക്കി ഒരു കഷണം തേങ്ങാപ്പൂള് ചെലവാക്കാന്‍ അറിയാഞ്ഞിട്ടല്ല. നാട്ടുകാര്‍ക്കെന്ന പോലെ എലിക്കും കൂടി വേണ്ടിയാണ് അയാള്‍ കട നടത്തുന്നത്. കള്ളുകുടിച്ച് പൂസായി നടക്കുന്ന ആദിവാസിക്ക് കള്ളുകുടിക്കും എന്നറിഞ്ഞിട്ടും കടം കൊടുക്കും അയാള്‍. കാരണം, അത്രമേല്‍ നന്മയില്‍ സുകുമാരനാണയാള്‍.
ഒരു വിപ്ലവകാരി അയാളുടെ ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ട്. രാത്രി കട അടയ്ക്കുമ്പോള്‍ ആ വിപ്ലവമെല്ലാം ഒരു പോസ്റ്ററിലാക്കി അയാള്‍ ചുമരായ ചുമരിലെല്ലാം ഒട്ടിക്കും.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു വിപ്ലവകാരി അയാളുടെ ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ട്. രാത്രി കട അടയ്ക്കുമ്പോള്‍ ആ വിപ്ലവമെല്ലാം ഒരു പോസ്റ്ററിലാക്കി അയാള്‍ ചുമരായ ചുമരിലെല്ലാം ഒട്ടിക്കും.
പക്ഷേ, ഒരു കുഴപ്പമുണ്ട്. അയല്‍ക്കാരന് മര്യാദയ്ക്ക് വഴി നടക്കാന്‍ പോലും സൗകര്യം ചെയ്യില്ല. അതിര്‍ത്തിയില്‍ കാരമുള്ള് വളര്‍ത്തി ഉപദ്രവിക്കുകയും ചെയ്യും. മാത്രമല്ല, കടയുടമയായ ചേനോളി നമ്പ്യാര്‍ (സിദ്ധീഖ്) തന്റെ കടം വീടാനായി കുഞ്ഞനന്തനെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാളുകളായെങ്കിലും അയാള്‍ ഒഴിയാന്‍ കൂട്ടാക്കുന്നില്ല. കാരണം, കുഞ്ഞനന്തന്റെ അച്ഛന്റെ കാലത്ത് തുടങ്ങിയ കടയാണത്. അര നൂറ്റാണ്ടിലേറെയായി വട്ടിപ്പുറത്ത് ആ കടയുണ്ട്.
കുഞ്ഞനന്തനും ഭാര്യയും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. കടയേ.. കച്ചവടമേ.. എന്ന് പറഞ്ഞ് നടക്കുന്ന അയാളുടെ ആ രീതിയോട് കടുത്ത അസംതൃപ്തിയുണ്ട് ഭാര്യ ചിത്തിരയ്ക്ക്. ചിത്തിരയെ (നൈല ഉഷ) പ്രണയിക്കാനായി മാത്രം ടൈപ്പ് പഠിച്ചയാളാണ് കുഞ്ഞനന്തന്‍. രണ്ടും ജീവിതത്തില്‍ ഉപകരിച്ചില്ല എന്നാണ് കുഞ്ഞനന്തന്‍ പറയുന്നത്. മാറി കയറിയ ബസ്സാണ് തന്റെ ദാമ്പത്യം എന്ന് അയാള്‍ പരിതപിക്കുന്നു.
ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന അസംതൃപ്തി ചിത്തിര പരിഹരിക്കുന്നത് ഫേസ്ബുക്കിലെ ചാറ്റ് റൂമുകളിലെ ഫേക്ക് ഐ.ഡികളുമായി സങ്കടം പങ്കുവെച്ചാണ്. രണ്ട് കുട്ടികളുണ്ട് അവര്‍ക്ക്. ഭാര്യക്ക് അയാളെ സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും മക്കള്‍ക്ക് അയാള്‍ സ്‌നേഹനിധിയായ അച്ഛന്‍ ആണ്.
മമ്മൂട്ടി എറ്റവും നന്നായി കോമഡി ചെയ്തത് “രാജമാണിക്യ”ത്തിലാണ്. അതിനെക്കാള്‍ നന്നായി കുഞ്ഞനന്തന്‍ എന്ന കോമഡി കഥാപാത്രത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ മികവുറ്റതാക്കിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ അടുത്ത വര്‍ഷത്തെ ഹാസ്യ താരത്തിനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ഉറപ്പാണ്.
അങ്ങനെ ഇന്റര്‍വെല്ലുവരെ കാര്യങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണെങ്കിലും ചുരം കയറുമ്പോഴാണ് തലശ്ശേരി വളവുപാറ റോഡ് വികസിപ്പിക്കാനായി സ്ഥലമെടുക്കാന്‍ അധികൃതര്‍ അളവുകോലുകളും ചങ്ങലയുമായി വട്ടിപ്പുറം അങ്ങാടിയില്‍ എത്തുന്നത്. കുഞ്ഞനന്തന്റെ കടയും പഞ്ചായത്ത് കിണറുമടക്കമുള്ള വട്ടിപ്പുറം അങ്ങാടി ഒന്നടങ്കം നിര്‍ദ്ദിഷ്ട റോഡിന്റെ അലൈന്‍മെന്റില്‍ പെടുന്നതോടെ കഥയാകെ മാറുന്നു.
റോഡ് വന്നാല്‍ കട പോകുമെന്നതിനാല്‍ കുഞ്ഞനന്തന്‍ നല്ല ഒന്നാന്തരം മുരത്ത വികസന വിരോധിയായി മാറുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയും പോസ്റ്റര്‍ ഒട്ടിച്ചും മതത്തെ ഉപയോഗിച്ചും റോഡ് തടയാന്‍ നോക്കുന്നതിനിടയിലാണ് മാവില്‍നിന്ന് വീണ് കുഞ്ഞനന്തന്റെ മകന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.[]
മകനെ ആശുപത്രിയിലത്തെിക്കാന്‍ തിക്കും തിരക്കും ട്രാഫിക് ബ്ലോക്കുമുള്ള റോഡിലൂടെ ജീപ്പില്‍ പരക്കം പായുമ്പോഴാണ് കുഞ്ഞനന്തന്‍ തിരിച്ചറിയുന്നത് ഈ നാട്ടില്‍ നാലുവരി പാതയില്ലാത്തതാണ് എല്ലാ പ്രശ്‌നത്തിന്റെയും കാരണം. അതോടെ ഒരു വലിയ കമ്പി പാര എടുത്തുകൊണ്ടുവന്ന് കുഞ്ഞനന്തന്‍ തന്നെ കട ഇടിച്ച് നിരത്തി റോഡിന് വഴിയൊരുക്കി കൊടുക്കുന്നതും വീടിന്റെ മുന്നിലെ കാരമുള്‍ പടര്‍ത്തിയ റോഡ് പൊളിച്ച് മതില്‍ കെട്ടി വികസനക്കാരനാകുന്നതും സിനിമയുടെ കഥാന്ത്യം.
കുഞ്ഞനന്തന്റെ പിരാന്തന്‍ കട
കേരളത്തിന്റെ തെക്ക് വടക്ക് അതിവേഗ പാത വരുന്നതിനെ തടയുന്ന കാക്കത്തൊള്ളായിരം കച്ചവടക്കാര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും തനി വട്ടാണ് എന്നാണ് സലിം അഹമ്മദ് ഈ സിനിമയിലൂടെ സ്ഥാപിച്ചെടുക്കുന്നത്. കാരണം, റോഡ് വരുന്നതിനെ ശക്തമായി എതിര്‍ക്കുന്ന കുഞ്ഞനന്തന് നല്ല മുഴുത്ത വട്ടാണ്.
ഭാര്യയില്‍നിന്ന് ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാമെന്ന മുന്‍വിധിയോടെ കുഞ്ഞനന്തന്‍ സുഹൃത്തുകൂടിയായ അഭിഭാഷകനെ (ബാലചന്ദ്രമേനോന്‍) കാണുന്നുണ്ട്. കുഞ്ഞനന്തന്റെ ഓരോ വാക്കുകളും തമാശയോടെ ആസ്വദിക്കുന്ന വക്കീലിന്റെ വാക്കുകളിലൂടെ പ്രേക്ഷകന് മനസ്സിലാകും അയാള്‍ക്ക് മുഴുത്ത വട്ടാണ് എന്ന്. വക്കീലിന്റെ വീട്ടില്‍ കുടിയൊഴിപ്പിക്കല്‍ തടയാന്‍ പ്രതിവിധി തേടിയത്തെുമ്പോഴും കുഞ്ഞനന്തന്‍ ഒരു കോമഡി കഥാപാത്രമായി മാറുന്നു. ഭാര്യയെ മനോരോഗിയാക്കി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോഴും ഇതേ വട്ടനെ കാണാം.
ആ കടയൊന്ന് പൂട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അയാളുടെ ഭാര്യയുടെ മനോവികാരമല്ല ജീവിതത്തിന്റെ ഏക അവലംബമായി ചെറു പീടികകളെ കാണുന്ന പതിനായിരക്കണക്കിന് വരുന്ന കേരളത്തിലെ ചെറുകിട കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും അവസ്ഥ.
മമ്മൂട്ടി എറ്റവും നന്നായി കോമഡി ചെയ്തത് “രാജമാണിക്യ”ത്തിലാണ്. അതിനെക്കാള്‍ നന്നായി കുഞ്ഞനന്തന്‍ എന്ന കോമഡി കഥാപാത്രത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ മികവുറ്റതാക്കിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ അടുത്ത വര്‍ഷത്തെ ഹാസ്യ താരത്തിനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ഉറപ്പാണ്.
എല്ലാവരും ജീവിക്കാനായി കച്ചവടം ചെയ്യുമ്പോള്‍ കച്ചവടം ചെയ്യാനായി ജീവിക്കുന്ന കുഞ്ഞനന്തന്റെ പ്രണയം കച്ചവടത്തോട് പോലുമല്ല; അച്ഛന്റെ കാലം മുതല്‍ അങ്ങാടിയില്‍ തുടര്‍ന്നുവരുന്ന ആ കടയോട് മാത്രമാണ്. പാതിരാത്രി വീട് വിട്ടിറങ്ങി അങ്ങാടിയുടെ നടുവില്‍ നില്‍ക്കുന്ന കടയെ അയാള്‍ കാമുകിയെ നോക്കുന്നതുപോലെ നോക്കി നില്‍ക്കാറുണ്ട്. അയാള്‍ നാട്ടുകാര്‍ക്കുവേണ്ടി കട നടത്തുന്നയാളാണ്. ആ കടയില്‍നിന്ന് കിട്ടുന്ന ചില്ലി കാശ് കൊണ്ടുപോലും ജീവിക്കുന്നയാളല്ല.
കട കുഞ്ഞനന്തന്റെ പ്രാന്ത് ഇറക്കിവെക്കാനുള്ള വെറുമൊരിടം മാത്രമാണ്. ആ കടയൊന്ന് പൂട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അയാളുടെ ഭാര്യയുടെ മനോവികാരമല്ല ജീവിതത്തിന്റെ ഏക അവലംബമായി ചെറു പീടികകളെ കാണുന്ന പതിനായിരക്കണക്കിന് വരുന്ന കേരളത്തിലെ ചെറുകിട കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും അവസ്ഥ. ആ കട പോകുന്നതോടെ അവരുടെ ജീവിതം പെരുവഴിയായി മാറും. അതേസമയം, കുഞ്ഞനന്തന്റെ കട പൂട്ടുന്നതോടെ അയാളെ ബാധിച്ചിരിക്കുന്ന പ്രാന്ത് കുടിയിറങ്ങി അയാള്‍ സ്വബോധമുള്ളവനായി മാറും.
അവിര റബേക്ക സംവിധാനം ചെയ്ത “തകരച്ചെണ്ട” എന്ന അമേച്ച്വര്‍ ചിത്രമെങ്കിലും ഈ സിനിമ എടുക്കുന്നതിന് മുമ്പ് സലിം അഹമ്മദ് എന്ന സംവിധായകന്‍ കണേണ്ടതായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നതിന്റെ വേദന എത്ര കടുത്തതാണ് എന്നറിയണമെങ്കില്‍ മാട്ടൂലിലെ സലിം അഹമ്മദിന്റെ വീടിനു മുകളിലൂടെ ഒരു പഞ്ചായത്ത് റോഡ് വന്നുനോക്കണം.
എക്‌സ്പ്രസ് ഹൈവേക്കും വമ്പന്‍ വികസന പദ്ധതികള്‍ക്കും എതിര് നില്‍ക്കുന്ന കേരളത്തിലെ കച്ചവടക്കാരേ… നിങ്ങള്‍ക്കു മുന്നില്‍ ഇതാ സുന്ദരമായ ഒരു അതിവേഗ പാത തെളിഞ്ഞിരിക്കുന്നു. കുഞ്ഞനന്തനെ പോലെ സ്വന്തം കട പൊളിച്ച് വികസനത്തിന്റെ വഴിയില്‍ വന്നു നില്‍ക്കൂ. ഇതാണ് ഈ സിനിമ പറയുന്ന രാഷ്ട്രീയം.
അവിര റബേക്ക സംവിധാനം ചെയ്ത “തകരച്ചെണ്ട” എന്ന അമേച്ച്വര്‍ ചിത്രമെങ്കിലും ഈ സിനിമ എടുക്കുന്നതിന് മുമ്പ് സലിം അഹമ്മദ് എന്ന സംവിധായകന്‍ കണേണ്ടതായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നതിന്റെ വേദന എത്ര കടുത്തതാണ് എന്നറിയണമെങ്കില്‍ മാട്ടൂലിലെ സലിം അഹമ്മദിന്റെ വീടിനു മുകളിലൂടെ ഒരു പഞ്ചായത്ത് റോഡ് വന്നുനോക്കണം.[]
കുഞ്ഞനന്തന്റെ കഥാപാത്ര നിര്‍മിതി എന്തിനെ ന്യായീകരിക്കാനാണ് എന്ന് വ്യക്തം. അതിവേഗ പാതകള്‍ വരാത്തതും നാലുവരി പാതകള്‍ നിര്‍മ്മിക്കാത്തതുമാണ് കേരളത്തിന്റെ വികസനത്തിന് തടസ്സം എന്ന് പറയുകയാണ് ഈ സിനിമ. അഥവാ നാല് സെന്റും മൂന്ന് സെന്റുമുള്ള അപ്പാവികളാണ് ഈ വികസനത്തിന് തടസ്സമെന്ന് പണ്ട് എം.കെ. മുനീറും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയുകയും പില്‍ക്കാലത്ത് എളമരം കരീമിനെ പോലെയുള്ളവര്‍ സ്ഥിരീകരിക്കുകയും ചെയ്ത അതേ വലതുപക്ഷ രാഷ്ട്രീയമാണ് ഈ കടയിലും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
അതുകൊണ്ട് കുഞ്ഞനന്തന്റെ അച്ഛന്‍ സ്ഥാപിച്ച് കുഞ്ഞനന്തന്‍ നടത്തി കുത്തക കമ്പനികള്‍ക്ക് സങ്കോചമില്ലാതെ കൈമാറിയ ഈ കടയാണ് കേരളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ബി.ഒ.ടി കട.
അതുകൊണ്ട് കുഞ്ഞനന്തന്റെ അച്ഛന്‍ സ്ഥാപിച്ച് കുഞ്ഞനന്തന്‍ നടത്തി കുത്തക കമ്പനികള്‍ക്ക് സങ്കോചമില്ലാതെ കൈമാറിയ ഈ കടയാണ് കേരളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ബി.ഒ.ടി കട. അങ്ങനെയാണ് കേരളത്തിലെ സങ്കീര്‍ണമായ കുടിയിറക്ക് പ്രശ്‌നത്തിന് സലിം അഹമ്മദ് എന്ന സംവിധായകന്‍ പ്രതിവിധി നിശ്ചയിക്കുന്നത്.
ആദ്യ പകുതി പിന്നിടുംവരെ കുടിയിറക്കപ്പെടുന്നവന്റെ വേദന എന്ന ആഗോള പ്രശ്‌നം ഉയര്‍ത്തി ലോക സിനിമയിലേക്ക് ടിക്കറ്റെടുത്തേക്കും എന്ന് തോന്നിപ്പിച്ച സിനിമ കുഞ്ഞനന്തനെ തനി പ്രാന്തനാക്കിയതിലൂടെ അമ്പേ പരാജയപ്പെട്ട പൊറാട്ട് നാടകമായി പോയി. ഒരു സീന്‍ പോലും ആരുടെയും കണ്ണ് നനയിച്ചില്ല. കാരണം കുഞ്ഞനന്തനെ ആ കടയില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് പ്രേക്ഷകനും.
അവസാനം ഗ്രാഫിക്‌സിന്റെ സഹായത്തോടെ അതിവേഗ പാതയിലൂടെ ആസ്ത്മാ രോഗിയുമായി ചീറിപ്പായുന്ന കാറിലിരുന്ന് സംവിധായകന്‍ ഉപദേശിക്കുമ്പോള്‍ ഈ സിനിമ ആ പഴയ ഫിലിം ഡിവിഷന്‍ ന്യൂസ് റീല്‍ ആയി മാറുന്നു. സിനിമയ്ക്ക് ഒടുവിലാണ് കാണിച്ചതെന്ന് മാത്രം.
അടിവര: കട ഒഴിഞ്ഞാല്‍ ജീവിക്കാന്‍ മാസം 2000 രൂപ ആറ് മാസത്തേക്ക് നല്‍കാമെന്ന് പറയുന്ന റോഡധികൃതരോട് അതുകൊണ്ട് ജീവിക്കാനാവില്ല എന്ന് പറയുന്ന കുഞ്ഞനന്തനെ സിനിമയുടെ അവസാനം കാണുന്നത് വിശാലമായ ഒരു സൂപ്പര്‍ മാളിന്റെ ഉടമയായിട്ടാണ്. അതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്ന കുഞ്ഞനന്തന്‍ ആഗോളീകരിക്കപ്പെട്ട് മൊബൈല്‍ ആകുന്നു.
പക്ഷേ, അയാളുടെ പഴയ കട തകര്‍ത്തു കളയുമെന്ന് കരുതി ആത്മഹത്യ ചെയ്ത സുകു എന്ന വെള്ളം കോരിയുടെ ജീവിതം വെറുതെ പാഴായിപ്പോയി. അല്ലെങ്കിലും വിറക് വെട്ടികളും വെള്ളം കോരികളുമാണല്ലോ രക്തസാക്ഷികള്‍ ആവേണ്ടത്.
സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയത് ഞങ്ങടെ അമ്മയുടെ ഏറ്റവും നല്ല കൂട്ടുകാരിയും അയല്‍ക്കാരിയുമായിരുന്ന സൈനബ താത്ത ഇടയ്ക്കിടെ പറയുന്ന വാക്കുകളാണ്. “”റബ്ബുല്‍ ഇസ്സത്തായ തമ്പുരാന്‍ പൊറുക്കില്ല മോനേ.. ഈ ക്രൂരത..””
ഒരു സംശയം കൂടി ബാക്കിയുണ്ട്. ഈ സിനിമയുടെ നിര്‍മാതാവ് സലിം അഹമ്മദ് എന്നാണ് വെച്ചിരിക്കുന്നത്. ഏതോ ബി.ഒ.ടി കമ്പനി അവരുടെ ഉദ്ദിഷ്ടകാര്യ ലബ്ധിക്കായി സലിം അഹമ്മദിനെക്കൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്യിച്ചതാണോ എന്നാണ് ഈയുള്ളവളുടെ ന്യായമായ സംശയം.
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com