Kerala
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 15, 04:39 pm
Thursday, 15th March 2018, 10:09 pm

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണി യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഉപതെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചുവരില്ലെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്തി മതേതര ബദലിന് കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also : കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലീഗിന്റെ സംസ്ഥാന നേതാക്കള്‍ ഏറ്റെടുക്കുമെങ്കില്‍ തന്‍റെ പങ്ക് താനും ഏറ്റെടുക്കാം: കെ.ടി ജലീല്‍

കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം ഏകദേശം തെളിഞ്ഞിരിക്കുകയാണ്. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടുപിടിച്ചു.

Read Also : ‘ചലോ ലഖ്നൗ’; എന്തൊക്കെ വന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം ശക്തമാക്കാനൊരുങ്ങി കിസാന്‍ സഭ

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായ ഡി. വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്. ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്.