ഇത് വെറും തുടക്കം മാത്രം; ഒരുമിച്ച് നിന്ന് 28 ലോക്‌സഭാ സീറ്റും നേടും, അതാണ് ലക്ഷ്യം; നിലപാട് വ്യക്തമാക്കി കുമാരസ്വാമി
karnataka bypolls
ഇത് വെറും തുടക്കം മാത്രം; ഒരുമിച്ച് നിന്ന് 28 ലോക്‌സഭാ സീറ്റും നേടും, അതാണ് ലക്ഷ്യം; നിലപാട് വ്യക്തമാക്കി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 2:13 pm

 

ബെംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് കൂട്ടുകെട്ട് ഒരു തുടക്കം മാത്രമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തങ്ങള്‍ ഒരു മിച്ച് നിന്നാല്‍ 28 ലോക്‌സഭാ സീറ്റുകളും നേടും. അതാണ് ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നും കുമാരസ്വാമി പറഞ്ഞു.

“ഞങ്ങള്‍ ഇന്നു ജയിച്ചുവെന്നതുകൊണ്ടുള്ള പൊള്ളയായ പൊങ്ങച്ചം പറച്ചിലല്ല ഇത്. ഇത് ഞങ്ങള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസമാണ്. ഈ വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല.” എന്നും കുമാരസ്വാമി പറഞ്ഞു.

Also Read:ഷിമോഗയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബി.ജെ.പി; മറ്റുനാലിടങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ചില്‍ നാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയം നേടിയിരുന്നു. രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു.

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.

Also Read:നിങ്ങള്‍ പറഞ്ഞ ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി കേരളത്തില്‍ അട്ടര്‍നോണ്‍സണ്‍സാണ്; ശ്രീധരന്‍പിള്ളയെ ചാനല്‍ചര്‍ച്ചയില്‍ വലിച്ചുകീറി ശ്രീചിത്രന്‍

ഷിമോഗയില്‍ പാര്‍ട്ടി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെങ്കില്‍ ബി.ജെ.പി വിജയത്തോടു പ്രതികരിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിയത് മോദി സര്‍ക്കാറിനെ ജനങ്ങള്‍ തള്ളിയെന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. മാറ്റത്തിനുള്ള സമയം വന്നുകഴിഞ്ഞുവെന്ന് രാജ്യത്തിന് രാജ്യത്തിന് മുഴുവന്‍ സന്ദേശം നല്‍കുകയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

ബെല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.