Advertisement
Unnao Case
ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്റെ കൊലപാതകം; കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 13, 06:04 am
Friday, 13th March 2020, 11:34 am

ന്യൂദല്‍ഹി : ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്.  ദല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും സഹോദരന്‍ അതുല്‍ സെംഗാറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുല്‍ദീപ് സെംഗാറും  സഹോദരനും ഉള്‍പ്പടെ ഏഴു പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മനപൂര്‍വമല്ലാത്ത നരഹത്യയാണ് സെന്‍ഗറിനും സഹോദരനും എതിരെ ചുമത്തിയിരുന്ന കുറ്റം.

2018 ഏപ്രില്‍ 9 ന്  പൊലീസ്  കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്.

2017 ലാണ്  17 വയസുള്ള  പെണ്‍കുട്ടിയെ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെംഗാര്‍ ലൈംഗികമായി ആക്രമിച്ചത്. ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു കുറ്റകൃത്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് തവണ  ബി.ജെ.പിയുടെ എം.എല്‍.എയായിരുന്ന സെംഗാറിന് എതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പ്  പെണ്‍കുട്ടിയുടെ അച്ഛനെ എം.എല്‍.എയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന്  മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദനം നേരില്‍ കണ്ട് സാക്ഷി പറയാന്‍ തയ്യാറായ യൂനസ് എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

WATCH THIS VIDEO: