രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജാണ്.കെ. സുരേന്ദ്രനാണ് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പി കോന്നിയടക്കം നാലു മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനാത്താണ്.
യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റ് കൂടിയാണ് കോന്നി. 23 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മണ്ഡലം കൂടിയാണിത്.
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് 14438 വോട്ടുകള്‍ക്കാണ് വിജയിച്ചത്.വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ് എല്‍.ഡി.എഫിന്റെ വിജയം. എറണാകുളത്ത് യു.ഡി.എഫിന്റെ ടി.ജെ വിനോദ് വിജയിച്ചു. അരൂരില്‍ ഫോട്ടോഫിനിഷിങ്ങിലേക്കാണ് പോകുന്നത്.