തിരുവനന്തപുരം: വിവാദങ്ങളില്‍ ആദ്യ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. താന്‍ തെറ്റ് ചെയ്‌തെന്ന് നെഞ്ചില്‍ കൈവെച്ച് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത് അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗിലുളള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖ പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കള്‍. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്‌ലിം എന്നവാക്കിനോട് ലീഗ് നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇ.ഡിയ്ക്ക് മുമ്പാകെ ഹാജരാകുന്ന കാര്യത്തെപ്പറ്റി താനാരോടും പറഞ്ഞിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഞാന്‍ തലയില്‍ മുണ്ടിട്ട്‌പോയിട്ടില്ല.
സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ.ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് എന്നെ വിളിച്ചത്. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി- മന്ത്രി പറഞ്ഞു.
ഇ.ഡി എല്ലാ വിവരശേഖരണവും രഹസ്യസ്വഭാവത്തോടെയാണ് നടത്തിയത് താനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘വേദഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു. അത് നിയമ ലംഘനമാണെന്ന്. ശരി. എന്നാല്‍ ഈ നിയമലംഘനം ആരാണ് ആദ്യം നടത്തിയതെന്ന് അന്വേഷിക്കു. മതഗ്രന്ഥം കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് എന്റെ കൈയില്‍ ലഭിക്കുന്നത്’-ജലീല്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം വന്ന സമയത്ത് സ്വപ്‌ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ താന്‍ മാധ്യമങ്ങളെ കണ്ടതാണ്. കേസില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക