കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണെന്ന് ധനവകുപ്പ്. വിജിലന്‍സിനോട് സര്‍ക്കാര്‍ വിശദീകരണം തേടുമെന്ന് ധനവകുപ്പ് അറിയിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും വിജിലന്‍സ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും റെയ്ഡില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ടെന്നും ധനവകുപ്പ് അറിയിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കിഫ്ബിയിലേക്കും നീങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ കണ്ടെത്തലുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. കെ.എസ്.എഫ്.ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികളെ സഹായിക്കുന്നതാണെന്നാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍.
സി.എ.ജി നേരത്തേ പുറത്തുകൊണ്ടുവന്നതിന് സമാനമായ വിവരങ്ങള്‍ വിജിലന്‍സ് വഴി കണ്ടെത്തിയതിന് പിന്നില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള നേതാക്കള്‍ ഉണ്ടെന്നാണ് ധനവകുപ്പ് സംശയിക്കുന്നത്.
വിജിലന്‍സ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നടപടിയുണ്ടാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള സൂചന. സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് തോമസ് ഐസക്ക് നേരത്തേ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക