തിരുവനന്തപുരം: സംഘപരിവാർ ബന്ധമുള്ളവരെ ചാണക സംഘി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുക എന്ന് നടൻ കൃഷ്ണകുമാർ.
”ചാണക സംഘി വിളി എപ്പോഴും കേൾക്കുന്നതാണ്. ആ വിളി കേൾക്കുമ്പോൾ സന്തോഷമാണ് തോന്നുക. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മൾ എല്ലാം ചാണകമാണ്”, കൃഷ്ണകുമാർ പറഞ്ഞു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ചാണക സംഘി എന്ന് വിളിക്കുന്നതിനോടുള്ള തന്റെ അഭിപ്രായം കൃഷ്ണകുമാർ വ്യക്തമാക്കിയത്.
സദ്ഗുരുവിന്റെ പുസ്തകത്തിലെ ഒരു ഭാഗം എടുത്താണ് താനിപ്പോൾ സംസാരിക്കുന്നത് എന്നു പറഞ്ഞ കൃഷ്ണകുമാർ നാം എന്ത് ഭക്ഷിച്ചാലും അത് നമ്മളായി മാറുമെന്നും പറഞ്ഞു.
”കൃഷിയിടങ്ങളിലെ ഏറ്റവും വലിയ വളം ചാണകമാണ്. ഇതാണ് അരിയായും ഭക്ഷണമായും മാറുന്നത്. ചാണകത്തിന്റെ രൂപമാറ്റമാണ് എല്ലാ ഭക്ഷണവും. അങ്ങനെയാകുമ്പോൾ ഞാനും നിങ്ങളും എല്ലാവരും ചാണകമാണ്”,
ഇന്ന് സംഘി ചാണകം മാത്രമല്ല കൊങ്ങി, സുഡാപ്പി, കമ്മി ചാണകവുമുണ്ട്. ഇതിൽ എത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും കൃഷ്ണകുമാർ പറഞ്ഞു.
ചെറുപ്പത്തിൽ ശാഖയിൽ പോയിരുന്നെന്നും എ.ബി.വി.പിയിൽ പ്രവർത്തിച്ചിരുന്നുവെന്നും കൃഷ്ണകുമാർ അഭിമുഖത്തിൽ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വേണ്ടി സജീവമായി കൃഷ്ണകുമാർ പ്രചരണത്തിനിറങ്ങിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ ബി.ജെ.പി ഭരിക്കുമെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. ഭരണം പിടിക്കാനായില്ലെങ്കിലും ബി.ജെ.പിക്ക് വലിയ രീതിയിലുള്ള വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.