അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള ചരടുവലിക്കുപിന്നില്‍ ആരാണ് എന്നതാണ് ചോദ്യം. അബ്ദുള്‍ നാസര്‍ മഅ്ദനിയെക്കുറിച്ചുള്ള എന്റെ അറിവുകള്‍ വെച്ച് എനിക്ക് അദ്ദേഹത്തെ മനുഷ്യാവകാശ സംരക്ഷകനായേ കാണാനാവൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, അതിനു പിന്നാലെ മുംബൈയിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കുനേരെ കര്‍സേവകരുടെ ആക്രമണമുണ്ടായപ്പോഴും താടി ഷേവ് ചെയ്ത് വീടിനു മുന്നിലെ മുസ്‌ലിം നെയിം പ്ലേറ്റ് മാറ്റിയ മുസ്‌ലീങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.
സി.പി.ഐ നേതാവാണ് സഖാവ് അഭയ് സാഹു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന ചുരുക്കം ചില പ്രക്ഷോഭങ്ങളിലൊന്നാണ് പോസ്‌കോ വിരുദ്ധ സമരം. ജയിലില്‍ നിന്നും അഭയ് സാഹുവും അബ്ദുള്‍ നാസര്‍ മഅ്ദനിയും പരസ്പരം മനസിലാക്കി. എന്നാല്‍ പല സി.പി.ഐ നേതാക്കളും ഇപ്പോഴും മഅദനിക്കെതിരായ സംഘപരിവാറിന്റെ കുപ്രചരണത്തിനൊപ്പം നില്‍ക്കുന്നുണ്ട്.
| ഒപ്പീനിയന്‍: കെ.പി ശശി |
സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷം പൂര്‍ത്തിയായി. 2016 ആഗസ്റ്റ് 17ന് അബ്ദുള്‍ നാസര്‍ മഅ്ദനി വിചാരണ തടവുകാരനായിട്ട് പതിനഞ്ചര വര്‍ഷവും! ഒരു പക്ഷേ ഈ രണ്ടു വസ്തുതകളും വിശകലനം ചെയ്യാന്‍ പറ്റിയ സമയവും ഇതാണ്.
“ഈ രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും കഴിക്കാന്‍ ഭക്ഷണവും ഉറങ്ങാന്‍ വീടും കുടിക്കാന്‍ വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും ആരോഗ്യ-നിയമ സംരക്ഷണവും ലഭിക്കുകയും അവര്‍ പരസ്പര ഐക്യത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ കഴിയുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നത്.” 2014 ആഗസ്റ്റ് 15ന് ജയിലില്‍ നിന്നും അബ്ദുള്‍ നാസര്‍ മഅ്ദനി ഇങ്ങനെ പറഞ്ഞിരുന്നു.
ഇന്ന്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഈ നിമിഷത്തിലും ഭൂമി, കുടിവെള്ളം, കാട് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പൊരുതുകയാണ്. ബ്രിട്ടീഷുകാര്‍ പോലും സ്വപ്‌നം കണ്ടിട്ടില്ലാത്ത തരത്തില്‍ ഇന്ന് ഇന്ത്യയുടെ പ്രകൃതി വിഭവങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ കൊള്ളയടിക്കുന്നത് തുടരുകയാണ്. കൊളളയടിക്കാനുള്ള അധികാരം കൂടുതല്‍ അക്രമണോത്സുകമായി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
ആരാണ് ഇന്ത്യന്‍ പൗരന്‍, ആരല്ല എന്ന് ഈ 69 കൊല്ലത്തിനിടെ കൂടുതല്‍ വ്യക്തമാക്കി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആദിവാസികള്‍, ദളിതര്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അരികുവത്കരിക്കപ്പെട്ട സ്വദേശികള്‍, അരികുവത്കരിക്കപ്പെട്ട ഭാഷാവിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍, തുടങ്ങി അടിച്ചമര്‍ത്തപ്പെട്ട മറ്റു പല വിഭാഗങ്ങളും ഇപ്പോഴും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി കൊണ്ടിരിക്കുകയാണ്- 69 വര്‍ഷമായി എല്ലാവര്‍ഷവും ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി.
സ്വാതന്ത്ര്യ സമരം എന്നത് ചരിത്രത്തിലെ തുടര്‍ച്ചയായ പോരാട്ടമാണ്. അത് 1947 ആഗസ്റ്റ് 15ല്‍ അവസാനിക്കുന്നതല്ല. ആഘോഷിക്കപ്പെടുന്ന സ്വതന്ത്ര്യ ഇന്ത്യയുടെ ഭൂമി സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ ഭരിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവര്‍ക്ക് പരിഗണനയും ഇടവും ലഭിക്കുന്നു; “ജയിലുകളില്‍”!
സ്വാതന്ത്ര്യ സമരം എന്നത് ചരിത്രത്തിലെ തുടര്‍ച്ചയായ പോരാട്ടമാണ്. അത് 1947 ആഗസ്റ്റ് 15ല്‍ അവസാനിക്കുന്നതല്ല. ആഘോഷിക്കപ്പെടുന്ന സ്വതന്ത്ര്യ ഇന്ത്യയുടെ ഭൂമി സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ ഭരിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവര്‍ക്ക് പരിഗണനയും ഇടവും ലഭിക്കുന്നു; “ജയിലുകളില്‍”!
ഇത്തരത്തില്‍ സ്വാതന്ത്ര്യ നിഷേധം ചോദ്യം ചെയ്യുന്നവര്‍ക്കും, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കും ദേശദ്രോഹികളെന്ന പ്രത്യേക പദവി നല്‍കുന്നു. അവര്‍ ബോംബ് ഉപയോഗിക്കുകയോ ബോംബ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല, അവര്‍ തോക്കുപയോഗിക്കുകയോ തോക്കുകള്‍ക്കു വേണ്ടി പ്രചരണം നടത്തുകയോ ചെയ്തിട്ടില്ല. അവര്‍ ഹിംസയിലേക്കു പോകുകയോ ഹിംസയ്ക്കുവേണ്ടി നിലകൊള്ളുകയോ ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ “വികസന വിരോധികള്‍”, “ദേശദ്രോഹികള്‍” എന്നു വിളിക്കപ്പെടുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ രാഷ്ട്രീയ ചരിത്രത്തിലെ തങ്ങളുടെ പൂര്‍വ്വികരെ പോലെ തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു എന്നതുമാത്രമാണ് അവര്‍ ചെയ്തത്. ഈയൊരു സാഹചര്യത്തോട് ഭരണസംവിധാനത്തിന്റെ പ്രതികരണം ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലും നാണം കെടുത്തുന്നതാണ്. ഈ രാജ്യം ആരുടേതാണെന്ന് സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷത്തിനുശേഷം ഇന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു അക്ഷരത്തെറ്റിനും സ്ഥാനമില്ല.
ഇന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ആയിരങ്ങളില്‍ പലകാരണങ്ങള്‍ കൊണ്ടും അബ്ദുള്‍ നാസര്‍ മഅ്ദനി വേറിട്ടു നില്‍ക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇന്ത്യയുടെ ഇന്നത്തെ സ്വാതന്ത്ര്യ സമരങ്ങളെ അദ്ദേഹം സ്വാധീനിച്ചു.
എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ വേട്ടയാടപ്പെടുന്നത്? വീണ്ടും വീണ്ടും? ഇങ്ങനെ വേട്ടയാടുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഇത്തരമൊരു വേട്ടയാടല്‍ ആരുടെ പദ്ധതിയാണ്? ഇന്ന് ചിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
ഒരുപാട് പേരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. അദ്ദേഹത്തിനു തന്നെ സാതന്ത്ര്യം നിഷേധിക്കപ്പെട്ടത് ആ മുറവിളികളുടെ മാത്രം ഫലമല്ല, മറിച്ച് അത് ഇന്ത്യയുടെ ഇന്നത്തെ സ്വാതന്ത്ര്യസമരത്തിനുള്ള പഴുതായി എന്നതുകൊണ്ടാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും ഐക്യം എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു ആ പഴുത്!
കുട്ടിക്കാലംമുതലേയുള്ള മഅ്ദനിയുടെ വായനാശീലം വിഭിന്നമായിരുന്നു. ഇന്ന്, അദ്ദേഹത്തിനു വായിക്കാന്‍ കഴിയുന്നില്ല! കാലങ്ങളോളം അടിസ്ഥാന വൈദ്യ സഹായം പോലും നിഷേധിച്ച് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ നല്‍കിയ സമ്മാനമാണ് അദ്ദേഹത്തിന്റെ അന്ധത.
എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ വേട്ടയാടപ്പെടുന്നത്? വീണ്ടും വീണ്ടും? ഇങ്ങനെ വേട്ടയാടുന്നത് കൊണ്ട് ആര്‍ക്കാണ് നേട്ടം? ഇത്തരമൊരു വേട്ടയാടല്‍ ആരുടെ പദ്ധതിയാണ്? ഇന്ന് ചിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
ഒരു കാര്യവുമില്ലാതെ വിലപ്പെട്ട ജീവിതത്തിലെ ഒമ്പതരവര്‍ഷം നഷ്ടപ്പെട്ടശേഷം മഅ്ദനി പുറത്തുവരികയും തനിക്കു സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്തു. തന്റെ ഒമ്പതര വര്‍ഷം നഷ്ടപ്പെടുത്തിയ സര്‍ക്കാറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസുപോലും അദ്ദേഹം നല്‍കിയില്ല.
കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു പറഞ്ഞ് കെട്ടിച്ചമച്ച ഒരു കേസിലാണ് മഅ്ദനി അറസ്റ്റുചെയ്യപ്പെട്ടത്. ഒമ്പതര വര്‍ഷത്തോളം വിചാരണ തടവുകാരനായി അദ്ദേഹത്തെ ജയിലിട്ടു. ഒമ്പതര വര്‍ഷത്തിനുശേഷം മഅ്ദനി നിരപരാധിയാണെന്ന് ജഡ്ജി വിധി പറഞ്ഞു. അത് അദ്ദേഹത്തിന്റെ തെറ്റല്ല, പക്ഷെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തിനു നല്‍കേണ്ടി വന്നത് വിലപ്പെട്ട ജീവിതത്തിലെ ഒമ്പതര വര്‍ഷങ്ങളാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു വ്യക്തിക്കുനേരെ ഇത്തരമൊരു കുറ്റകൃത്യം സംഭവിക്കുകയാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യത്തിന് എന്തോ ചില പ്രശ്‌നങ്ങളുണ്ട്.
ഒരു കാര്യവുമില്ലാതെ വിലപ്പെട്ട ജീവിതത്തിലെ ഒമ്പതരവര്‍ഷം നഷ്ടപ്പെട്ടശേഷം മഅ്ദനി പുറത്തുവരികയും തനിക്കു സ്വാതന്ത്ര്യം നിഷേധിക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്തു. തന്റെ ഒമ്പതര വര്‍ഷം നഷ്ടപ്പെടുത്തിയ സര്‍ക്കാറിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു കേസുപോലും അദ്ദേഹം നല്‍കിയില്ല.
കാരണം അദ്ദേഹത്തിന്റെ സഹാനുഭൂതിയായിരുന്നു. സഹാനുഭൂതിയായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത. തന്റെ തന്നെ സഹാനുഭൂതിയുടെ ഇരയായിരുന്നു അബ്ദുള്‍ നാസര്‍ മഅ്ദനി. അങ്ങനെയൊരു കേസുകൊടുത്തിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരില്ലായിരുന്നു.
മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കും, ആദിവാസികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എതിരെ ഇന്ത്യന്‍ നിയമത്തിനു കീഴില്‍ കള്ളക്കേസുകള്‍ നല്‍കുന്നവര്‍ക്കുള്ള മുന്നറിയിപ്പാകുമായിരുന്നു അത്. അധികാരം പ്രയോഗിക്കുന്നവര്‍ അതിന് ജനങ്ങളോട് കണക്കുപറയേണ്ടി വരുമ്പോള്‍ മാത്രമാണ് ഇന്ത്യ സ്വതന്ത്രയാവുന്നത്.
സംഘപരിവാര്‍ ഏറ്റവുമൊടുവിലായി കോടതിയില്‍ കൊണ്ടുവന്ന സാക്ഷി എം.എ പ്രഭാകര്‍ ആണ്. എം.എ പ്രഭാകര്‍ യോഗ്യനാണ്. അദ്ദേഹം ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ്. യാഥാര്‍ത്ഥ്യത്തെ കെട്ടുകഥയാക്കാന്‍ കഴിവുതെളിയിച്ച ഒരു വിദഗ്ധ സംഘം തന്നെയുണ്ട് സംഘപരിവാറിന്. അവര്‍ പോലീസിനൊപ്പം, അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കൊപ്പം അവരുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.
കള്ളക്കേസില്‍ മഅ്ദനി വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാലങ്ങളായി പൊരുതുന്ന യു.എ.പി.എ എന്നു വിളിക്കപ്പെടുന്ന കരിനിയമപ്രകാരം ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇത്തവണ ഗൂഢാലോചകര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ഈ സ്വതന്ത്ര പൗരന് എന്നെന്നേക്കുമായി സ്വാതന്ത്ര്യം നിഷേധിക്കാന്‍ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. മഅ്ദനിക്കെതിരായ കെട്ടിച്ചമച്ച കേസിനുവേണ്ടി സാക്ഷിയെ കണ്ടെത്താന്‍ കുറേക്കാലമായി കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷികളെല്ലാം തന്നെ വ്യാജന്മാരാണെന്ന് പൊതുസമക്ഷം തെളിയിക്കപ്പെട്ടതാണ്.
സാക്ഷികളുടെ യഥാര്‍ത്ഥ ഒപ്പുള്ള രേഖ പോയിട്ട്, ചില സാക്ഷികള്‍ കര്‍ണാടക പൊലീസിനെ കണ്ടിട്ടുപോലുമില്ല. കര്‍ണാടക പൊലീസ് കള്ളം പറയുകയാണെന്ന് പല സാക്ഷികളും തുറന്നു പറഞ്ഞുകഴിഞ്ഞു. പക്ഷെ ഇപ്പോള്‍ മഅ്ദനിയെ എന്നെന്നേക്കും ഉള്ളിലിടാനായി കൂടുതല്‍ സാക്ഷികളെ കണ്ടെത്താനുള്ള പരവേശത്തിലാണ് കര്‍ണാടക പോലീസ്.
പുതുതായി കണ്ടെത്തിയ സാക്ഷികള്‍ ബി.ജെ.പി അല്ലെങ്കില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരാണ്. അതുകൊണ്ടുതന്നെ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയെന്നത് ആരുടെ ഗൂഢാലോചനയായിരുന്നു എന്നത് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരം കേരളാ ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ച രേഖപ്രകാരം കര്‍ണാടക പോലീസ് പറഞ്ഞ കാലയളവില്‍ മഅ്ദനി 11 സ്ഥലങ്ങള്‍ മാത്രമാണ് സന്ദര്‍ശിച്ചത്. അക്കൂട്ടത്തില്‍ കൂര്‍ഗ് ഇല്ല. അതുകൊണ്ടുതന്നെ മഅ്ദനി കൂര്‍ഗ് സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യം അറിഞ്ഞില്ല?
സംഘപരിവാര്‍ ഏറ്റവുമൊടുവിലായി കോടതിയില്‍ കൊണ്ടുവന്ന സാക്ഷി എം.എ പ്രഭാകര്‍ ആണ്. എം.എ പ്രഭാകര്‍ യോഗ്യനാണ്. അദ്ദേഹം ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ്. യാഥാര്‍ത്ഥ്യത്തെ കെട്ടുകഥയാക്കാന്‍ കഴിവുതെളിയിച്ച ഒരു വിദഗ്ധ സംഘം തന്നെയുണ്ട് സംഘപരിവാറിന്. അവര്‍ പോലീസിനൊപ്പം, അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കൊപ്പം അവരുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.
എം.എ പ്രഭാകറിന് എം.എ കിട്ടിയത് യഥാര്‍ത്ഥ്യത്തെ കെട്ടുകഥയാക്കി മാറ്റുന്നതിനായിരിക്കുമെന്ന് ഉറപ്പാണ്. മഅ്ദനിയെ കൂര്‍ഗില്‍ താന്‍ കണ്ടു എന്നാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. അപ്പോള്‍ കോടതിക്ക് എന്തു പറയാന്‍ കഴിയും? മഅ്ദനി അദ്ദേഹത്തിന്റെ ജീവിതത്തില്‍ കൂര്‍ഗില്‍ പോയിട്ടില്ലെന്നത് വേറെ കഥ. മഅ്ദനി പോയെന്ന് കര്‍ണാടക പോലീസ് പറയുന്ന സമയത്തത്ത് മഅ്ദനിക്കൊപ്പം എല്ലാസമയത്തും കേരളാ പോലീസ് ഉണ്ടായിരുന്നു. കേരളാ പോലീസിന്റെ സ്വന്തം വകുപ്പില്‍ തന്നെ അതിന്റെ തെളിവുകളുണ്ട്.
വിവരാവകാശ നിയമപ്രകാരം കേരളാ ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിച്ച രേഖപ്രകാരം കര്‍ണാടക പോലീസ് പറഞ്ഞ കാലയളവില്‍ മഅ്ദനി 11 സ്ഥലങ്ങള്‍ മാത്രമാണ് സന്ദര്‍ശിച്ചത്. അക്കൂട്ടത്തില്‍ കൂര്‍ഗ് ഇല്ല. അതുകൊണ്ടുതന്നെ മഅ്ദനി കൂര്‍ഗ് സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് കേരളാ പോലീസ് ഇക്കാര്യം അറിഞ്ഞില്ല? പക്ഷെ ബി.ജെ.പിയുടെ യോഗ്യനായ എം.എ പ്രഭാകര്‍ താന്‍ മഅ്ദനിയെ കൂര്‍ഗില്‍ കണ്ടു എന്ന് കോടതിയില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുമ്പോള്‍ അന്തരിച്ച മുകുന്ദന്‍ സി. മേനോന്‍ ചെയ്തതും, പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സമയത്ത് കെ.കെ ഷാഹിന ചെയ്തതുമൊഴിച്ചാല്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തന റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും എല്ലാ സംഘികളെയും പോലെ ഈ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് പ്രഭാകറും അബദ്ധം പറഞ്ഞു. കോടതിയില്‍ മഅ്ദനിയെ കൂര്‍ഗില്‍ കണ്ടു എന്നു പറഞ്ഞ തിയ്യതി ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുശേഷമുള്ളതായിരുന്നു! ബാംഗ്ലൂര്‍ സ്‌ഫോടനത്തിനുശേഷം ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു പദ്ധതിയിടാനായി മഅ്ദനിയെന്തിന് കൂര്‍ഗില്‍ വുന്നു എന്നത് ദൈവത്തിനറിയാം!
നേരത്തെയുള്ള ലേഖനങ്ങളില്‍ ഞാന്‍ പറഞ്ഞിരുന്നതുപോലെ, അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ എന്റെ പ്രശ്‌നം അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണ് എന്നതല്ല. എന്റെ പ്രശ്‌നമെന്താണെന്നാല്‍ അദ്ദേഹത്തിനെതിരെ ബുദ്ധിശൂന്യമായി കെട്ടിച്ചമച്ചു എന്നതാണ്. സ്വതന്ത്രമായി യാതൊരു അന്വേഷണവും നടത്താതെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലീസ് സംവിധാനം നല്‍കുന്ന വാക്കുകള്‍ അതേപടി ആവര്‍ത്തിക്കുന്നു.
മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുമ്പോള്‍ അന്തരിച്ച മുകുന്ദന്‍ സി. മേനോന്‍ ചെയ്തതും, പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സമയത്ത് കെ.കെ ഷാഹിന ചെയ്തതുമൊഴിച്ചാല്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തന റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ല.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ കര്‍ണാടക പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തതോടെ കെ.കെ ഷാഹിനയ്ക്ക് ഇതിനു വലിയ വിലനല്‍കേണ്ടിവന്നു. ജനാധിപത്യ സമൂഹത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് സത്യം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയാര്‍ക്ക് കഴിയും?
കൊല്ലത്തെ അദ്ദേഹത്തിന്റെ വീട് രണ്ടു തവണ ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും രണ്ടുവര്‍ഷത്തോളം വീടുപേക്ഷിക്കേണ്ടി വന്നു. ആര്‍.എസ്.എസ് അദ്ദേഹത്തിന്റെ കാല് ബോംബിട്ടു തകര്‍ത്തു. മഅ്ദനി അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്ട ബോംബുകള്‍ ഒന്ന് പൊട്ടാതെ അദ്ദേഹത്തിന്റെ തലയ്ക്കു കൊണ്ടതും മറ്റൊന്നും കാലില്‍ പൊട്ടിത്തെറിച്ചതുമായിരുന്നു.
സ്വതന്ത്രവും നീതിപൂര്‍വ്വവും നീതിനിഷ്ഠവും ധാര്‍മ്മികവുമായ മാദ്ധ്യമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടോ എന്നതുമാത്രമല്ല ചോദ്യം. ഈ ജനാധിപത്യ രാഷ്ട്രത്തില്‍ പോലീസ് സംവിധാനത്തിനും നിയമവ്യവസ്ഥയ്ക്കും ധാര്‍മ്മികതയുണ്ടോ എന്നതു കൂടിയാണ്. കാര്യങ്ങള്‍ മനസിലാക്കുകയും എന്നാല്‍ പൊതുമധ്യത്തില്‍ നിലപാട് പ്രഖ്യാപിക്കാന്‍ ഭയക്കുകയും ചെയ്യുന്ന വേലിപ്പുറത്ത് ഇരിക്കുന്നവരുടെ മൗനവുമാണ് ചോദ്യം.
മഅ്ദനിയെപ്പോലൊരു മനുഷ്യാവകാശ സംരക്ഷകനെ പ്രതിരോധിക്കുന്നതിലൂടെ അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്ന ഇമേജാണ്, മഅദനിയ്ക്കുമേലുള്ള മനുഷ്യാവകാശ ലംഘനങ്ങളേക്കാള്‍ അവര്‍ വിലമതിക്കുന്നതെന്ന് തോന്നുന്നു. വേലിപ്പുറത്തിരിക്കുന്ന ഈ അവസരവാദികള്‍ പൊതുമധ്യത്തില്‍ അവരുടെ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യം പ്രവര്‍ത്തിക്കൂ. ഇവരില്‍ സംസ്‌കാരിക വ്യക്തിത്വങ്ങളും, നിയമവിദഗ്ധരും, മാധ്യമപ്രവര്‍ത്തകരും, ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും എന്നെയും നിങ്ങളെയും പോലുള്ളവരുമുണ്ട്. ഈ ഘടകങ്ങളെല്ലാം കൂട്ടിമുട്ടുകയാണെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യം അഴുക്കുചാലിലാക്കാന്‍ കഴിയും.
അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള ചരടുവലിക്കുപിന്നില്‍ ആരാണ് എന്നതാണ് ചോദ്യം. അബ്ദുള്‍ നാസര്‍ മഅ്ദനിയെക്കുറിച്ചുള്ള എന്റെ അറിവുകള്‍ വെച്ച് എനിക്ക് അദ്ദേഹത്തെ മനുഷ്യാവകാശ സംരക്ഷകനായേ കാണാനാവൂ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, അതിനു പിന്നാലെ മുംബൈയിലും ഗുജറാത്തിലും മുസ്‌ലീങ്ങള്‍ക്കുനേരെ കര്‍സേവകരുടെ ആക്രമണമുണ്ടായപ്പോഴും താടി ഷേവ് ചെയ്ത് വീടിനു മുന്നിലെ മുസ്‌ലിം നെയിം പ്ലേറ്റ് മാറ്റിയ മുസ്‌ലീങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി അബ്ദുള്‍ നാസര്‍ മഅ്ദനി നിലകൊണ്ടു. മനുഷ്യാവകാശത്തിനുവേണ്ടി നിലകൊണ്ടതിന്റെ വില അന്നുമുതല്‍ അദ്ദേഹം നല്‍കിത്തുടങ്ങി.
മഅ്ദനി അന്നും ഇന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്: ” ഇനിയും ആയിരക്കണക്കിന് പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തില്‍ നിന്നും ഒരുതരി മണ്ണുപോലും എടുത്തുമാറ്റപ്പെടില്ല, മക്കളേ!” എന്നാണ്. പക്ഷെ സംഘികളുടെ സിദ്ധാന്തങ്ങളായിരുന്നു മുഖ്യധാര കൂടുതലായി സ്വീകരിച്ചത്.
കൊല്ലത്തെ അദ്ദേഹത്തിന്റെ വീട് രണ്ടു തവണ ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും രണ്ടുവര്‍ഷത്തോളം വീടുപേക്ഷിക്കേണ്ടി വന്നു. ആര്‍.എസ്.എസ് അദ്ദേഹത്തിന്റെ കാല് ബോംബിട്ടു തകര്‍ത്തു. മഅ്ദനി അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്ട ബോംബുകള്‍ ഒന്ന് പൊട്ടാതെ അദ്ദേഹത്തിന്റെ തലയ്ക്കു കൊണ്ടതും മറ്റൊന്നും കാലില്‍ പൊട്ടിത്തെറിച്ചതുമായിരുന്നു.
അദ്ദേഹത്തിനുനേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെയും കുടുംബത്തെയും രക്ഷിക്കണമെന്നു പറഞ്ഞ് കാലില്‍ വീണു കരഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി മഅ്ദനിയുടെ സഹാനുഭൂമി പ്രവര്‍ത്തിച്ചു. അദ്ദേഹം അയാളെയും കുടുംബത്തെയും സംരക്ഷിച്ചു. എന്നാല്‍ മഅ്ദനിയും അദ്ദേഹത്തിന്റെ കുടുംബവും സംരക്ഷിക്കപ്പെട്ടില്ല. ദയാലുവായ ഈ മുടന്തനെപ്പോലും ഫാഷിസ്റ്റ് ശക്തികള്‍ വെറുതെവിട്ടില്ല. മഅദനിയുടെ “പ്രകോപനപരമായ” പ്രസംഗങ്ങളുടെ കഥ കെട്ടിച്ചമച്ച് അവര്‍ അദ്ദേഹത്തിനെതിരെ കള്ളക്കേസുകളുണ്ടാക്കി. അവരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താന്‍ “ഹിന്ദു” ജഡ്ജിമാര്‍ക്കുപോലും കഴിഞ്ഞിട്ടില്ല.
മഅ്ദനി അന്നും ഇന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്: ” ഇനിയും ആയിരക്കണക്കിന് പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തില്‍ നിന്നും ഒരുതരി മണ്ണുപോലും എടുത്തുമാറ്റപ്പെടില്ല, മക്കളേ!” എന്നാണ്. പക്ഷെ സംഘികളുടെ സിദ്ധാന്തങ്ങളായിരുന്നു മുഖ്യധാര കൂടുതലായി സ്വീകരിച്ചത്. സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ വിഷമയമായ പ്രസംഗങ്ങളെ ആരും താരതമ്യം ചെയ്തില്ല.
അടുത്ത പേജില്‍ തുടരുന്നു
ഒറ്റക്കാലുമായി അദ്ദേഹം ചെങ്ങറയിലേക്കു പോകുകയും അവിടെ ഭൂമിക്കായുള്ള അവകാശത്തിനായി പോരാടുന്ന ദളിതര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഈ സമയത്തു തന്നെയാണ് മഅ്ദനി വയനാട്ടില്‍ ഭൂ അവകാശങ്ങള്‍ക്കുവേണ്ടി ആദിവാസികളുടെ സമരത്തെയും അദ്ദേഹം പിന്തുണച്ചു.
മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ നിന്നും പുറത്തുവന്നശേഷം, അദ്ദേഹം നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും ജഡ്ജിമാര്‍ക്ക് ബോധ്യപ്പെട്ടശേഷം, കോടതിക്കു മുമ്പില്‍ ഇത്തരം കെട്ടിച്ചമച്ച കേസുകളുമായി വരരുതെന്ന് പ്രോസിക്യൂഷന് മുന്നറിയിപ്പു നല്‍കിയശേഷം അദ്ദേഹം വീണ്ടും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടങ്ങള്‍ക്കൊപ്പം ചേരുകയാണ് ചെയ്തത്.
ഒറ്റക്കാലുമായി അദ്ദേഹം ചെങ്ങറയിലേക്കു പോകുകയും അവിടെ ഭൂമിക്കായുള്ള അവകാശത്തിനായി പോരാടുന്ന ദളിതര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഈ സമയത്തു തന്നെയാണ് മഅ്ദനി വയനാട്ടില്‍ ഭൂ അവകാശങ്ങള്‍ക്കുവേണ്ടി ആദിവാസികളുടെ സമരത്തെയും അദ്ദേഹം പിന്തുണച്ചു. സി.കെ ജാനുവിന്റെ ആദിവാസികള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ മഅ്ദനി അവരെ പിന്തുണച്ചിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
പിന്നീട്, പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സമയത്ത് ഒഡീഷയില്‍ പോസ്‌കോയ്‌ക്കെതിരെ നടന്ന സമരത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. പോസ്‌കോയ്‌ക്കെതിരായ സമരത്തെ നയിച്ച സഖാവ് അഭയ് സാഹു ജയിലിലായിരുന്ന സമയത്ത് മഅ്ദനി പറഞ്ഞു: “ഒറീസയിലെ പൊരുതുന്ന ഗ്രാമങ്ങള്‍ക്ക് എന്റെ പിന്തുണ അറിയിക്കുന്നു. ഒപ്പം കള്ളക്കേസില്‍ ജയിലില്‍ കഴിയുന്ന അവരുടെ നേതാവ് അഭയ് സാഹുവിനും. നമ്മുടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കുമേലുള്ള ഇത്തരം കടന്നുകയറ്റത്തിനും അഭയ് സാഹുവിനും ഒറീസയിലെ നൂറു കണക്കിന് ഗ്രാമീണര്‍ക്കും എതിരെ കള്ളക്കേസുകള്‍ എടുത്തതിനും എതിരെ സമരം ചെയ്യാന്‍ സ്വാതന്ത്ര്യം സ്‌നേഹിക്കുന്ന എല്ലാ പൗരന്മാരോടും ഞാന്‍ അപേക്ഷിക്കുന്നു. എന്റെ കേസിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ആശങ്കരേഖപ്പെടുകയും എന്നെ പിന്തുണക്കുകയും ചെയ്ത ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രസ്ഥാനത്തിനും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.”
സഖാവ് അഭയ് സാഹു ജയിലിലായിരുന്ന സമയത്ത് മഅ്ദനി പറഞ്ഞു: “ഒറീസയിലെ പൊരുതുന്ന ഗ്രാമങ്ങള്‍ക്ക് എന്റെ പിന്തുണ അറിയിക്കുന്നു. ഒപ്പം കള്ളക്കേസില്‍ ജയിലില്‍ കഴിയുന്ന അവരുടെ നേതാവ് അഭയ് സാഹുവിനും. നമ്മുടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കുമേലുള്ള ഇത്തരം കടന്നുകയറ്റത്തിനും അഭയ് സാഹുവിനും ഒറീസയിലെ നൂറു കണക്കിന് ഗ്രാമീണര്‍ക്കും എതിരെ കള്ളക്കേസുകള്‍ എടുത്തതിനും എതിരെ സമരം ചെയ്യാന്‍ സ്വാതന്ത്ര്യം സ്‌നേഹിക്കുന്ന എല്ലാ പൗരന്മാരോടും ഞാന്‍ അപേക്ഷിക്കുന്നു.
സി.പി.ഐ നേതാവാണ് സഖാവ് അഭയ് സാഹു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന ചുരുക്കം ചില പ്രക്ഷോഭങ്ങളിലൊന്നാണ് പോസ്‌കോ വിരുദ്ധ സമരം. ജയിലില്‍ നിന്നും അഭയ് സാഹുവും അബ്ദുള്‍ നാസര്‍ മഅ്ദനിയും പരസ്പരം മനസിലാക്കി. എന്നാല്‍ പല സി.പി.ഐ നേതാക്കളും ഇപ്പോഴും മഅദനിക്കെതിരായ സംഘപരിവാറിന്റെ കുപ്രചരണത്തിനൊപ്പം നില്‍ക്കുന്നുണ്ട്. മഅ്ദനി ജയിലിലായിരിക്കുന്ന സമയത്താണ് കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന ഗ്രാമീണരുടെ സമരത്തെ അദ്ദേഹം പിന്തുണച്ചു.
ആണവ ഊര്‍ജം സംബന്ധിച്ച വിഷയത്തില്‍ സി.പി.ഐ.എം നേതാക്കള്‍ എന്തു നിലപാടെടുക്കണമെന്നറിയാതെ കുഴങ്ങിയ സമയത്താണ് മഅ്ദനി അദ്ദേഹത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്. അതിനുശേഷമാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് “ആണവോര്‍ജ്ജം ഇന്ത്യയ്ക്ക് അനുയോജ്യമല്ല” എന്നു പറഞ്ഞത്. ഈ വിഷയത്തില്‍ മഅ്ദനി വളരെ മുമ്പിലായിരുന്നു. എന്നാല്‍ “ദേശദ്രോഹി”കളായതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കൂടുംകുളം ആണവനിലയത്തിനെതിരായ സമരം ചെയ്യുന്ന ഗ്രാമീണര്‍ക്ക് സി.പി.ഐ.എം സഖാക്കളേക്കാള്‍ മഅ്ദനിയെ മനസിലാക്കാന്‍ കഴിഞ്ഞു.
നമ്മുടെ സഖാക്കളില്‍ മിക്കയാളുകളും ഇപ്പോഴും സംഘപരിവാര്‍ കെട്ടഴിച്ചുവിട്ട പ്രചരണങ്ങള്‍ ഏറ്റുപിടിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിലെ പ്രധാന വാക്കായി ഫാഷിസം മാറി. അതിന്റെ അര്‍ത്ഥമെന്താണ്, എങ്ങനെ അത് പ്രവര്‍ത്തിക്കുന്നു എന്ന് പോലും അറിയാതെ. ഇന്ത്യയില്‍ ഫാഷിസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കണമെങ്കില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനോട് അത് എന്താണ് ചെയ്തതെന്ന് പഠിച്ചാല്‍ മതി എന്നാണ് എന്റെ ഇടതു സഖാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശം.
അബ്ദുള്‍ നാസര്‍ മഅ്ദനി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. മഅദനിക്ക് എന്തു സംഭവിക്കുന്നു എന്നത് മനുഷ്യാവകാശത്തിന് എന്തു സംഭവിക്കുന്നു എന്നതിന്റെ തെളിവാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മനുഷ്യാവകാശം പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ സമരങ്ങളും സ്വാതന്ത്ര്യവും ആഘോഷിക്കാനുള്ള അവകാശമില്ല.
ഫാഷിസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതവും അനുഭവവും വ്യക്തമായി പറഞ്ഞുതരും. ഫാഷിസ്റ്റ് ജര്‍മ്മനിയില്‍ ജൂതര്‍ വേട്ടയാടപ്പെട്ടതുപോലെ ഇന്ത്യയിലെ മുസ്‌ലിം ടാര്‍ഗറ്റാണ് മോദി. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇരയ്‌ക്കെതിരെ ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ ജനസമ്മിതി നേടിയെടുത്തിട്ടുണ്ട് എന്നതാണ് ഏക വ്യത്യാസം.
അബ്ദുള്‍ നാസര്‍ മഅ്ദനി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. മഅദനിക്ക് എന്തു സംഭവിക്കുന്നു എന്നത് മനുഷ്യാവകാശത്തിന് എന്തു സംഭവിക്കുന്നു എന്നതിന്റെ തെളിവാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മനുഷ്യാവകാശം പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ സമരങ്ങളും സ്വാതന്ത്ര്യവും ആഘോഷിക്കാനുള്ള അവകാശമില്ല.
മനുഷ്യാവകാശ സംരക്ഷകരുടെ സ്വാതന്ത്ര്യം വേട്ടയാടപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരും. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇക്കാര്യം അറിയാവുന്ന ഏക ശക്തി ഫാഷിസ്റ്റ് ശക്തികളാണ്.
മഅദനിയുടെ ബാഹ്യരൂപം കൊണ്ടുമാത്രമേ കോടതിക്ക് അദ്ദേഹത്തിനുമേല്‍ ആണിയടിക്കാനാവൂ. മുസ്‌ലീം എന്ന ബാഹ്യരൂപം! അംബേദ്കര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇതിന് നിയമസാധുതയുണ്ടോ? കോടതിയുടെ തീരുമാനം എന്തായാലും ഒരു നീരീശ്വരവാദിയും അബ്ദുല്‍ നാസര്‍ മഅദനിയുടെ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ പിന്തുടരാത്ത ആള്‍ എന്ന നിലയിലും “മഅ്ദനിയുടെ സ്വാതന്ത്ര്യമാണ് നമ്മുടെ സ്വാതന്ത്ര്യം” എന്ന് വ്യക്തമായി ഉറക്കെ പ്രഖ്യാപിക്കാന്‍ എനിക്ക് അഭിമാനമുണ്ട്.