Kerala News
കൂടത്തായി കൊലപാതക്കേസ് പ്രതി ജോളി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 27, 02:50 am
Thursday, 27th February 2020, 8:20 am

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസുകളിലെ പ്രതിയായ ജോളി ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുലര്‍ച്ചെ അഞ്ച് മണിയോടെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ജോളിയെ ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലിലുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് വിവരം ജയില്‍ അധികൃതരെ അറിയിച്ചത്.

ചില്ലിന്റെ കഷ്ണമോ ബ്ലെയ്‌ഡോ ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് സൂചനകള്‍. കൈ മുറിക്കാന്‍ ആവശ്യമായ മൂര്‍ച്ചയുള്ള വസ്തു ജോളിക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കൈ കടിച്ചുമുറിച്ചതാണെന്നാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ അത്തരത്തിലുള്ള മുറിവല്ല ജോളിയുടെ കൈയ്യിലുള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോളി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ജോളിയുടെ ആത്മഹത്യ പ്രവണത കണക്കിലെടുത്ത് മുന്‍പ് കൗണ്‍സിലര്‍മാരുടെ സഹായം പൊലീസ് തേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സയനൈയ്ഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ 6 കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയില്‍ നടന്നത്. 2002ലായിരുന്നു ആദ്യ കൊലപാതകം നടന്നത്.