2024 ഐ.പി.എല്ലിന് മാര്‍ച്ച് 22നാണ് ആരംഭം കുറിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുക.
ഈ സാഹചര്യത്തില്‍ പുതിയ സീസണിനായി തയ്യാറെടുക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍താരം റിങ് സിങ്ങിന്റെ പരിശീലനത്തിനിടയില്‍ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നതിന്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഫീഷ്യല്‍ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്.
പരിശീലന സമയത്ത് ബാറ്റ് ചെയ്ത റിങ്കു ഉയര്‍ത്തിയടിച്ച പന്ത് ഒരു കുട്ടിയുടെ നെറ്റിയില്‍ തട്ടുകയായിരുന്നു. ഇതിനുശേഷം റിങ്കു ആ കുട്ടിയുടെ അടുത്തേക്ക് പോവുകയും അവനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു റിങ്കു നടത്തിയത്. 14 മത്സരങ്ങളില്‍ നിന്നും 474 റണ്‍സ് നേടി കൊണ്ടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതിന് പിന്നാലെ താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയ്ക്കായി 15 മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 356 റണ്‍സാണ് താരം നേടിയത്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫിനിഷിങ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളാണ് റിങ്കു.
കഴിഞ്ഞ സീസണിലെ പോലെ തന്നെ ഈ സീസണിലും കൊല്‍ക്കത്തയ്ക്കുവേണ്ടി ഈ ഇടംകയ്യന്‍ ബാറ്റര്‍ മിന്നും പ്രകടനം നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം മാര്‍ച്ച് 23നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുക.