Kerala
തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ അഹങ്കാരം; രാജ്യസ്‌നേഹികള്‍ പിന്തുണക്കരുത്: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 08, 02:29 pm
Saturday, 8th September 2018, 7:59 pm

തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളുടെ ക്രമാധീതമായ വിലവര്‍ദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് ചിറ്റിലപ്പള്ളിയുടെ പക്ഷം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനവുമായി ചിറ്റിലപ്പള്ളി രംഗത്തെത്തിയത്.


ALSO READ: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ് കോഴിക്കോട്ടെ ചെരുപ്പ് നിര്‍മ്മാണ യൂണിറ്റുകള്‍


ഗുണ്ടകള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ ഒരു ദിവസം മാറ്റിവെയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ല എന്നും ചിറ്റിലപ്പള്ളി പറയുന്നുണ്ട്. ഇത്തരം ഹര്‍ത്താലുകള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്നും ചിറ്റിലപ്പള്ളി അഭിപ്രായപ്പെടുന്നുണ്ട്.

എല്ലാ ജനങ്ങളും ഇത് സഹിച്ചോളണം എന്ന അഹങ്കാരമാണ് ഇതെന്നും, പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നുണ്ട്.


ALSO READ: രൂപയുടെ മൂല്യം ഇടിയുന്നത് കാരണം ഇന്ത്യ അധികം അടക്കേണ്ട കടബാധ്യത 68,500 കോടി


എന്നാല്‍ പ്രളയബാധിത പ്രദേശങ്ങലിലെ ജനങ്ങലെ ബുദ്ധിമുട്ടിക്കില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിന് ഇടതുപക്ഷ കക്ഷികളും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം