ടി.പി വധക്കേസില്‍ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമ ഹൈകോടതിയില്‍
Daily News
ടി.പി വധക്കേസില്‍ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമ ഹൈകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th June 2014, 2:23 pm

[] കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്നും ആവശപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഏഴ് പ്രതികളുടേതുള്‍പ്പടെ, പി.കെ കുഞ്ഞനന്തന്‍,കെ.കെ രാമചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ പരമാവധി ശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രമ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 33ാം പ്രതി ലംബു പ്രദീപിന് 3 വര്‍ഷം കഠിനതടവും എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി വിധിച്ചിരുന്നു.

മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കേസില്‍ ഉള്‍പ്പെട്ട പി. മോഹനന്‍ അടക്കമുള്ളവരെ വെറുതെ വിട്ട പ്രത്യേക കോടതി നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ രമ ആവശ്യപ്പെടുന്നുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാരും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.